കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സിഐടിയു സംസ്ഥാന സമ്മേളന പ്രമേയം

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. പരിതാപകരമായ അവസ്ഥയില്‍നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴിലാളികളെ ശത്രുക്കളായി കാണുന്ന മനോഭാവം മാനേജ്‌മെന്റ് തിരുത്തണം. പൊതുമേഖലാ സംരക്ഷണത്തിന്റെ കേരള ബദല്‍ ശക്തിപ്പെടുത്താനും കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനും മുഴുവന്‍ തൊഴിലാളികളും അണിചേരണമെന്ന് പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

വര്‍ഗീയതക്കെതിരെ വര്‍ഗ ഐക്യം ശക്തിപ്പെടുത്താന്‍ തൊഴിലാളികള്‍ മുന്നോട്ടു വരണമെന്ന് സിഐടിയു സംസ്ഥാന സേളനമ്മം. അധികാരം നിലനിര്‍ത്തുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത വളര്‍ത്തുന്നത്. മതാതീതമായി വളര്‍ന്നു വരുന്ന ദേശീയതയെ തകര്‍ക്കാന്‍ മതാധിഷ്ഠിതമായ വര്‍ഗീയതയെ ഭരണകൂടം വളര്‍ത്തി ഹിന്ദുത്വ ഭരണകൂട ദര്‍ശനമാക്കി മാറ്റാനും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ശത്രുക്കളായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും സമ്മേളനത്തില്‍ പ്രമേയത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News