റെക്കോഡുകൾ സൃഷ്ടിച്ചത് മെസിയും എംബാപ്പെയും മാത്രമല്ല

ഫിഫ ലോകകപ്പ് ഫൈനൽ ദിനമായ ഇന്നലെ മെസിയും എംബാപ്പെയും മാത്രമല്ല പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശത്തിൽ ഗൂഗിളും ഒരു പുതിയ റെക്കോഡ് തന്റെ പേരിലേക്ക് എഴുതി ചേർത്തിരിക്കുകയാണ്.

25 വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ സെർച്ച് ഏറ്റവും ഉയര്‍ന്ന ട്രാഫിക്കിലേക്ക് എത്തിയ (സന്ദര്‍ശകരുടെ എണ്ണം) ദിനമായിരുന്നു ഖത്തർ ലോകകപ്പിൻ്റെ ഫൈനൽ ദിനമായ ഇന്നലെ. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.ലോകം മുഴുവന്‍ ഒരേ കാര്യം തുടർച്ചയായി അന്വേഷിച്ച അവസ്ഥയിലായിരുന്നു അതെന്ന് സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.

ഇന്നലെ രാത്രി ലോകം മുഴുവൻ ഖത്തറിലേക്ക് ചുരുങ്ങിയപ്പോൾ കളിക്കാരെയും ടീമുകളെയും കുറിച്ച് അന്വേഷിക്കുകയും ചെയ്ത രാത്രിയിൽ മെസ്സി, എംബാപ്പെ, ഫിഫ ലോകകപ്പ് ഫൈനല്‍ എന്നിവയായിരുന്നു സോഷ്യല്‍ മീഡിയ ലോകത്ത് ട്രെന്‍ഡിംഗ്.

മത്സരത്തില്‍ ഇന്ത്യൻ ടീം കളിക്കുന്നില്ലെങ്കിലും ഫുട്‌ബോള്‍ ആവേശത്തില്‍ ഒട്ടും പിറകിലായിരുന്നില്ല നമ്മുടെ രാജ്യവും. കഴിഞ്ഞ മാസം പുറത്തുവിട്ട ഇയര്‍ ഇന്‍ സര്‍ച്ച് 2022 റിപ്പോര്‍ട്ടില്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ മൂന്നാമത്തെ വാക്കായിരുന്നു ഫിഫ ലോകകപ്പ് എന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News