ആലുവയില്‍ എം.ഡി.എം.എ യുമായി യുവാവ് പൊലീസ് പിടിയില്‍

ആലുവയില്‍ എം.ഡി.എം.എ യുമായി യുവാവ് പൊലീസ് പിടിയില്‍. കീഴ്മാട് സ്വദേശി ടിബിനാണ് എടത്തല പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 15 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ആലുവ റൂറല്‍ എസ് പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.മാരക ശേഷിയുള്ള എം ഡി എം എ യുമായാണ് ടിബിനെ അറസ്റ്റ് ചെയ്തത്. കാറില്‍ പ്രത്യേക അറയില്‍ മൂന്നു കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ക്കായി വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് വ്യാപാരം നടത്തിവന്നിരുന്ന ടിബിനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് ഇയാള്‍ രാസലഹരി വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.പി.ഷംസ്, ഇന്‍സ്‌പെക്ടര്‍ പി.ജെ.നോബിള്‍, എസ്.ഐ കെ.കെ.ഷെബാബ്, തുടങ്ങിയവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News