ADVERTISEMENT
രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം. രാജ്യത്ത് മാസ്ക് അടക്ക കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മാസ്ക് നിർബന്ധമാക്കാൻ ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
കൊവിഡ് വകഭേദങ്ങളെ തിരിച്ചറിയാൻ കൂടുതൽ പരിശോധന നടത്തണം. കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. രാജ്യത്തെ ആശുപത്രികൾ കൊവിഡ് വ്യാപന ഭീക്ഷണി നേരിടാൻ സുസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
രാജ്യത്ത് കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണം. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കണം.ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണം.മാസ്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകി.
ആവശ്യമരുന്നുകളുടെ വില വർദ്ധിക്കുന്നത് നിരീക്ഷിക്കുന്നത് ഉൾപ്പെടെ
പ്രായമായവർക്കും ആരോഗ്യസ്ഥിതി മോശമായവർക്കും വാക്സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി ഇന്ന് നിർദ്ദേശം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.