
അന്തരിച്ച ഇതിഹാസ താരം പെലെ ലോകകപ്പുകളുടെ രാജാവ് കൂടിയായിരുന്നു. ഫുട്‌ബോള്‍ ലോകകപ്പില്‍ ഒരുപിടി റെക്കോര്‍ഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ച അദ്ദേഹത്തിന്റെ മൂന്നു ലോകകപ്പ് വിജയം മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ്. എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു.
ലോകകപ്പ് ഫൈനലില്‍ കളിക്കുകയും സ്‌കോര്‍ ചെയ്യുകയും കിരീടം സ്വന്തമാക്കുകയും ചെയ്ത പ്രായം കുറഞ്ഞ താരം, ലോകകപ്പില്‍ ഹാട്രിക് നേടിയ പ്രായം കുറഞ്ഞ താരം തുടങ്ങിയ ബഹുമതികളും ഫുട്‌ബോളിന്റെ രാജാവിന് സ്വന്തം. 1958 സ്വീഡന്‍, 1962 ചിലി, 1970 മെക്‌സിക്കോ ലോകകപ്പ് കിരീടങ്ങളിലാണ് പെലെ വിജയമുത്തമിട്ടത്. എന്നാല്‍, 1962ല്‍ പരുക്കിനെത്തുടര്‍ന്ന് പെലെ ലോകകപ്പിനിടയില്‍ പിന്‍മാറി. ആകെ നാലു ലോകകപ്പുകളില്‍ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങള്‍ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്.
തന്റെ ആദ്യ പ്രൊഫഷണല്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്‍ ജഴ്‌സി അണിയുമ്പോള്‍ പെലെയ്ക്ക് പ്രായം വെറും പതിനാറു വയസ്സു മാത്രം. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അര്‍ജന്റീനയ്‌ക്കെതിരെയും. അന്ന് അര്‍ജന്റീനയോട് ബ്രസീല്‍ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോള്‍ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58ല്‍ തന്റെ പതിനേഴാം വയസ്സില്‍ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റുകയായിരുന്നു. പെലെ നിറഞ്ഞുനില്‍ക്കെ ബ്രസീല്‍ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here