രാജ്യത്ത് ചരിത്രം തിരുത്തി സമാന്തര ചരിത്രം നിർമ്മിക്കാൻ ശ്രമം: മുഖ്യമന്ത്രി

ചരിത്ര പുസ്തകത്തിൽ നിന്നും പ്രാധാന്യമുള്ളവരെ വെട്ടിമാറ്റി സമാന്തര ചരിത്രം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കോഴിക്കോട് നടന്ന കെഎൻഎം പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.രാജ്യത്ത്  ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭയപ്പാട് ശക്തിപ്പെട്ട് വരുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.സാമുദായിക ഐക്യം ഭിന്നിപ്പിക്കുന്നതിന് നിലപാടെടുത്ത സംഘടനകളുണ്ട്.വർഗിയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ്  സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.കൂടുതൽ യാഥാസ്ഥിതികത്വത്തിലേക്കല്ല ഇക്കാലത്ത്  പോകേണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 സാമൂഹ്യ നവീകരണ പാത പിന്തുടർന്നവരാണ്  കെഎൻഎമ്മിന്റെ ആദ്യകാല നേതാക്കൾ എന്നും മുജാഹിദ് സമ്മേളനത്തിൻ്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വക്കം അബ്ദുൾ ഖാദർ മൗലവി, ഹമീരാ ബീവി പി കെ സുബൈദ  ഇവരെയൊക്കെഇക്കാലത്ത് പ്രത്യേകം സ്മരിക്കേണ്ടതുണ്ട് എന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സമുദായത്തെ പരിഷ്കരിക്കാനുണ്ടായ സംഘടന പിന്നീട് സമുദായ സ്വത്വത്തിലേക്ക് ഒതുങ്ങി പോവുന്ന സ്ഥിതി ഉണ്ടായി എന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ന്യൂനപക്ഷ സമ്മേളന വേദികളിൽ സിപിഐ എമ്മിനെയല്ല എതിർക്കേണ്ടത്.അതിൽ കക്ഷിരാഷ്ട്രീയം കലർത്താൻ പാടില്ല.സിപിഐഎം എക്കാലത്തും  വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.ഇന്ന് വർഗീയത എല്ലാ മേഖലകളെയും കൈപ്പിടിയിലൊതുക്കുമ്പോൾ വേറിട്ട് നിൽക്കുന്നത് കേരളമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വിഭാഗത്തിന് മാത്രം മതന്യൂനപക്ഷത്തെ സംരക്ഷിക്കാനാവില്ല. തെറ്റായ ചിന്താഗതിക്ക് ഒരു ചെറിയ ന്യൂനപക്ഷം ചിന്തിക്കുന്നുണ്ട്.അത് ആത്മഹത്യാപരമാണ് അത്തരക്കാരുടെ വാക്കുകളിൽ വീണ് സ്വയം കുഴിയിൽ ചാടരുത് എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.മതനിരപേക്ഷ ശക്തികൾ ചേർന്ന് മാത്രമേ ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവു. നിസ്സാര കാര്യങ്ങളിൽ വിയോജിപ്പുകളുണ്ടാകാം.അതിന് മൂർച്ച കൂട്ടുകയല്ല വേണ്ടതെന്ന്  പി കെ ബഷീറിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here