മെക്സിക്കോയിൽ ജയിലിലും പൊലീസ് സ്റ്റേഷനിലും വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു

മെക്സിക്കോയിലെ ജയിലിനു നേരെ അജ്ഞാത സംഘത്തിൻ്റെ  ആക്രമണം.
സ്യൂഡാസ്‍വാറസിൽ ജയിലിൽ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജയിൽ ജീവനക്കാരും തടവുകാരുമടക്കം 14 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ആയുധ സജ്ജീകരണങ്ങളുള്ള വാഹനത്തിൽ എത്തിയ  സംഘമാണ് ആക്രമണം നടത്തിയതെന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.ആക്രമണത്തിനിടയിൽ 24 തടവുകാർ ജയിൽ ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയിൽ ഗാർഡുകളും സുരക്ഷാ ഏജൻ്റുമാരും ഉൾപ്പെടെ 10 പേർ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആക്രമണത്തിൻ്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.അതേസമയം ജയിൽ ആക്രമിക്കുന്നതിനു തൊട്ടുമുമ്പ് സമീപമുള്ള മുനിസിപ്പൽ പൊലീസ് സ്റ്റേഷന് നേരെയും ഒരു സംഘം വെടിയുതിർത്തു.അക്രമികളെ പിന്തുടർന്ന പൊലീസ്  നാലു പേരെ പിടികൂടുകയും ഒരു ട്രക്ക് കസ്റ്റഡിയിലെടുക്കുകയും  ചെയ്തു. ഇതിനു പിന്നാലെയാണ് ജയിലിനുനേരെ വെടിവെപ്പുണ്ടായത്.നഗരത്തിൽ മറ്റൊരിടത്തും ആക്രമണം ഉണ്ടായിട്ടുണ്ട്. മൂന്നു സംഭവങ്ങൾക്കും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്ച പ്രദേശിക സമയം പുലർച്ചെ ജയിലിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് വിവിധ ജയിൽ ബ്ലോക്കുകളിൽ കഴിഞ്ഞിരുന്ന തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഇതിൽ 13 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇത് അക്രമി സംഘമാണോ, തടവുകാരാണോ എന്നു വ്യക്തമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News