ബിലാൽ അൽ സുഡാനി ഉൾപ്പെടെ പത്തോളം ഐസ് ഭീകരൻ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

സൊമാലിയയിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക നേതാവ് ബിലാൽ അൽ സുഡാനി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. വടക്കൻ സൊമാലിയയിലെ പർവതമേഖലയിൽ സുഡാനി ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അമേരിക്കൻ സൈന്യം മേഖലയിൽ തിരച്ചിൽ നടത്തി. തുടർന്നുണ്ടായ വെടിവയ്പ്പിലാണ് സുഡാനി കൊല്ലപ്പെടുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്റെ ഉത്തരവ് അനുസരിച്ചാണ് സൈന്യം വടക്കൻ സൊമാലിയയിൽ ആക്രമണം നടത്തിയതെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ അറിയിച്ചു..

സുഡാനിക്ക് പുറമെ പത്തോളം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.അമേരിക്കൻ സൈനികർക്ക് ആളപായം ഒന്നും ഉണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി. ദീർഘനാളത്തെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് സുഡാനിയുടെ ഒളിത്താവളം സൈന്യം കണ്ടെത്തുന്നത്. തുടർന്ന് മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഓപ്പറേഷൻ നിശ്ചയിക്കുന്നത് എന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വടക്കൻ സൊമാലിയ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സുഡാനിയുടെ നേതൃത്വത്തിലാണ് ആഫ്രിക്കൻ മേഖലകളിൽ ഐഎസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. അഫ്ഗാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഐഎസിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സുഡാനി ധനസമാഹരണം നടത്തിയിരുന്നു.അഫ്ഗാനിലെ ഐഎസ് ഖൊറാസാന്റെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചിരുന്നതും ഇയാളാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഐഎസിൽ എത്തുന്നതിന് മുൻപ് സൊമാലിയയിലെ തീവ്രവാദ സംഘടനയായ അൽ ഷബാബിന് വേണ്ടിയാണ് സുഡാനി പ്രവർത്തിച്ചിരുന്നത്. സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നത് സുഡാനിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News