മകൻ മരിച്ചു; മരുമകളെ വിവാഹം കഴിച്ച് 70കാരൻ

മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ച് 70 വയസുകാരൻ. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. 28 വയസുകാരിയായ പൂജയെയാണ് കൈലാസ് യാദവ് രഹസ്യമായി വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ വാര്‍ത്ത വൈറലാവുകയായിരുന്നു. കൈലാസിന്റെ ഭാര്യ മരിച്ചിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇയാളുടെ മൂന്നാമത്തെ മകന്റെ ഭാര്യയായിരുന്നു പൂജ. മകന്റെ മരണശേഷം പൂജയെ വേറെ വിവാഹം കഴിപ്പിച്ചു.

എന്നാല്‍ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഇതോടെ പൂജ ആദ്യ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയെത്തി. പിന്നീടാണ് പൂജയെ വിവാഹം ചെയ്യാന്‍ കൈലാസ് തീരുമാനിക്കുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായതെന്ന് കൈലാസ് പറയുന്നു. എന്നാല്‍ ബന്ധുക്കളെയറിയിക്കാതെ രഹസ്യമായാണ് വിവാഹം നടത്തിയത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പുറംലോകം വിവരമറിയുന്നത്. ഇതുവരെ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News