വീണ്ടുമൊരു ബോളിവുഡ് താര കല്യാണം; സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും നാളെ വിവാഹിതരാകും

വീണ്ടുമൊരു താരവിവാഹത്തിന് തയാറെടുക്കുകയാണ് ബോളിവുഡ് സിനിമാലോകം. നടൻ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും നാളെ (ഫെബ്രുവരി 6) വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനായി ഇരുവരും ജയ്സാല്‍മീറിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നു.

bisgg2u

രാജസ്ഥാനിലെ ജയ്സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം ക്ഷണിക്കപ്പെട്ട വളരെക്കുറച്ച് അതിഥികൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കുള്ളൂ എന്നാണ് വിവരം.

kiara advani and sidharth malhotra wedding Details Update Couple marriage  vanue is jaisalmer's suryagarh hotel- Kiara advani-Sidharth malhotra के 6  फरवरी को होंगे सात फेरे, जैसलमेर के सूर्यगढ़ होटल में ...

പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് വധൂവരന്‍മാര്‍ വിവാഹത്തിന് ധരിക്കുക. വിവാഹം രാജസ്ഥാനിൽ വച്ചാണെങ്കിലും, ദില്ലിയിലും മുംബൈയിലും വിവാഹ റിസപ്ഷൻ നടത്തുമെന്നും വിവരമുണ്ട്.

Kiara Advani, Sidharth Malhotra wedding: Jaisalmer's Suryagarh Palace tells  paparazzi 'see you soon' | News9live

2020ല്‍ പുറത്തിറങ്ങിയ ഷെര്‍ഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സിനിമാ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ പ്രണയത്തെക്കുറിച്ച് ഇരുവരും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.

Shershaah: Experience the magic of true love as 'Raataan Lambiyan'  featuring Sidharth Malhotra, Kiara Advani OUT now – Cineoshin

മുപ്പതുകാരിയായ കിയാര ബോളിവുഡ് സിനിമകൾക്ക് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  ആദ്യ സിനിമ 2014ൽ പുറത്തിറങ്ങിയ ഫു​ഗ്ലിയായിരുന്നു. ശേഷം എം.എസ് ധോണി, ലസ്റ്റ് സ്റ്റോറീസ്, കബീർ സിങ്, ​ഗുഡ് ന്യൂസ്, തുടങ്ങിയ സിനിമകളിലും കിയാര അഭിനയിച്ചു. മുപ്പത്തെട്ടുകാരനായ സിദ്ധാർഥ് മൽഹോത്ര 2010 മുതൽ ബോളിവുഡ് സിനിമയുടെ ഭാ​ഗമാണ്. നെറ്റ്ഫ്ലിക്സ് റിലീസായ മിഷൻ മജ്നു ആയിരുന്നു സിദ്ധാർത്ഥ് അഭിനയിച്ച അവസാന ചിത്രം.

cv0gi6uo

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here