അമിത് ഷായ്ക്ക് മറുപടിയുമായി എം വി ഗോവിന്ദൻ മാസ്റ്റർ  

കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.  കേരളം സുരക്ഷിതമല്ലെന്ന് ലോകത്താരും പറയില്ല.  അമിത് ഷാ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ്.

കോൺഗ്രസിലെ നികുതി ബഹിഷ്കരണവിവാദം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമർശം.

നികുതി ബഹിഷ്കരണവിവാദം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കം തന്നെയാണ്, എന്നാല്‍ അതൊന്നും  സർക്കാരിനെ ബാധിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി കെ ശശിക്കെതിരായ അന്വേഷണം മാധ്യമ സൃഷ്ടി മാത്രമാണെന്നും റിസോർട്ട് വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here