നടി സ്വരാ ഭാസ്‌കര്‍ വിവാഹിതയായി

ബോളിവുഡ് നടി സ്വരാ ഭാസ്‌കറും സമാജ്‌വാദി പാര്‍ട്ടിയുടെ യുവനേതാവ് ഫഹദ് അഹമ്മദും വിവാഹിതരായി. ജനുവരി ആറിന് നടന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചു ട്വിറ്ററില്‍ പങ്കുവച്ചു.

‘ചിലപ്പോള്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങള്‍ വിദൂരതയില്‍ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങള്‍ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങള്‍ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാര്‍ അഹ്മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!’ ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെന്‍ഷന്‍ ചെയ്തുകൊണ്ട് വീഡിയോക്കൊപ്പം സ്വര ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News