ആര്യനാട് റോഡരികിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

ആര്യനാട് റോഡരികിൽ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. വണ്ടയ്ക്കൽ സ്വദേശി സൗന്ദ്രന്റെ മരണം കൊലപാതകമാണെന്നാണ് കണ്ടെത്തൽ. ഇന്ന് രാവിലെയാണ് മൃതദേഹം റോഡരികിലെ ഷെഡിൽ കണ്ടെത്തിയത്.

തലയ്ക്കടിയേറ്റത് മൂലമുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here