മേഘാലയയിൽ കർഫ്യൂ പ്രഖ്യാപിച്ചു

മേഘാലയയിൽ കർഫ്യൂ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. വെസ്റ്റ് ജയന്തിയ ഹിൽസിലെ സഹ്സ്നിയാങ് ഗ്രാമത്തിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വോട്ടെണ്ണലിന് ശേഷം പ്രദേശത്ത് വ്യാപക അക്രമസംഭവങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തിയത്. അക്രമസംഭവങ്ങൾ അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കാനായാൽ കർഫ്യൂ ഉടൻ പിൻവലിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിൽ മേഘാലയയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയിരുന്നില്ല. 26 സീറ്റുകളിൽ ജയിച്ച എൻ.പി.പി ആണ് നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ ഭൂരിപക്ഷം തികയ്ക്കാൻ 30 മണ്ഡലങ്ങളിൽ ജയിക്കണമെന്നതിനാൽ മേഘാലയയിൽ സഖ്യചർച്ചകൾ നടന്നുവരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here