പ്രിയം വജ്രാഭരണങ്ങളോട് ; അടിമുടി മാറി ഇന്ത്യൻ വധുക്കളുടെ ആഭരണ സങ്കൽപ്പം

INDIAN BRIDE

ഇന്ത്യൻ വിവാഹങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സ്വർണാഭരണങ്ങൾ. സ്വർണ വളകൾ, മാലകൾ, മറ്റു സ്വർണാഭരണങ്ങൾ തുടങ്ങിയവ ധരിച്ച് സർവാഭരണ വിഭൂഷിതയായ വധുവിന്റെ ചിത്രം വിവാഹ വീടുകളിൽ സാധാരണയാണ്. എന്നാൽ ഫാഷൻ ലോകത്തെ മാറ്റങ്ങൾക്കനുസരിച്ച്. വധുക്കളുടെ ഇഷ്ട്ടങ്ങളും മാറുന്നതായാണ് ഫാഷൻ ലോകത്തുനിന്നുള്ള പുതിയ വിവരം.

മോഡേൺ വധുക്കൾ സ്വർണാഭരണങ്ങളേക്കാൾ തങ്ങളുടെ കല്യാണത്തിനായി തിരഞ്ഞെടുക്കുന്നത് ഡയമൻഡ് ആഭരണങ്ങളാണ്. തങ്ങളുടെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും അതുല്യമായിരിക്കണമെന്ന നിർബന്ധമാണ് അവരെ വജ്രങ്ങളുടെയും വർണ്ണ രത്നങ്ങളുടെയും ലോകത്തേക്ക് ആകർഷിക്കുന്നത്, ഇത് സ്വർണ്ണമല്ലാത്ത മറ്റ് ലോഹങ്ങൾ തിരഞ്ഞെടുക്കാൻ വധുക്കളെ പ്രേരിപ്പിക്കുന്നുവെന്ന് കാമ ജ്വല്ലറിയുടെ മെർച്ചൻഡൈസിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് സിമ്രാൻ ഷാ പറഞ്ഞു.

ALSO READ : ജെന്നിഫർ ലോപസിന്റെ വെർസേസ് വസ്ത്രം: ഗൂഗിൾ ഇമേജസ് സൃഷ്ടിക്കാൻ കാരണമായ ഫാഷൻ ട്രെൻഡ്

മില്ലേനിയൽസ് മുതൽ ജനറേഷൻ സി വരെയുള്ള ഇന്ത്യൻ വധുക്കൾ തങ്ങളുടെ സാംസ്കാരിക പൈതൃകത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ തങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളാണ് വിവാഹ ദിവസം ധരിക്കാൻ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ വജ്രാഭരണങ്ങൾ വധുക്കൾക്കിടയിലെ ഏറ്റവും ജനപ്രിയമായ ആഭരണങ്ങളിൽ ഒന്നായി മാറുന്നു.

വജ്രങ്ങൾ പതിപ്പിച്ച ഒരു നേർത്ത ചോക്കർ ആകാം, സ്റ്റേയ്റ്റ്മെന്റ് കമ്മലുകൾ ആകാം, അല്ലെങ്കിൽ ലേയേർഡ് മാലകൾ ആകാം; ആഭരണങ്ങൾ കേവലം അലങ്കാര വസ്തുക്കൾ എന്നതിലുപരി അവരുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗമായാണ് ഇന്നത്തെ തലമുറ കാണുന്നത്. അതിനാൽ തുടർന്ന് ജീവിതത്തിലുടനീളം ധരിക്കാൻ കഴിയുന്ന ഒന്നാണ് പുതിയ തലമുറ തിരഞ്ഞെടുക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News