എറണാകുളത്ത് അനധികൃതമായി താമസിച്ചിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍

arrest

എറണാകുളം പറവൂരില്‍ അനധികൃതമായി താമസിച്ചിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇവര്‍ക്ക് വ്യാജ രേഖകള്‍ സംഘടിപ്പിച്ചു കൊടുക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്പി ഡോക്ടര്‍ വൈഭവ് സക്‌സേന പറഞ്ഞു .

ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ആലുവ റൂറല്‍ പോലീസും ആന്റി ടെററിസ്റ്റ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 27 ബംഗ്ലാദേശ് സ്വദേശികള്‍ പിടിയിലാവുകയായിരുന്നു. പറവൂര്‍ ജാറപ്പടി ഭാഗത്ത് സെയ്ദ് മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.

Also Read : ദേവേന്ദുവിന്റെ കൊലപാതകം; അമ്മ ശ്രീതുവിനെതിരെ മൊഴി നല്‍കി ഭര്‍ത്താവും ഭര്‍തൃപിതാവും

ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടമായി പാര്‍പ്പിച്ചിരുന്നെടുത്ത് പോലീസ് എത്തി രേഖകള്‍ പരിശോധിച്ചു ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തുകയായിരുന്നു. ഹര്‍ഷാദ് ഹുസൈന്‍ എന്നയാളാണ് ഇവരെ കേരളത്തില്‍ എത്തിച്ചത്.

മൂന്നു മാസം മുതല്‍ ഒരു വര്‍ഷം മുമ്പ് വരെ കേരളത്തില്‍ എത്തിയവരും കൂട്ടത്തിലുണ്ട്. വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകളും പലരുടെയും കൈവശമുണ്ട്. ഇവര്‍ക്ക് വാജ രേഖകള്‍ സംഘടിപ്പിച്ചു കൊടുക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്പി ഡോക്ടര്‍ വൈഭവ് സക്‌സേന പറഞ്ഞു

പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന്തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളും പോലീസ് ആരംഭിക്കും. എറണാകുളം ജില്ലയില്‍ ഒന്നര ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ബംഗ്ലാദേശ് സ്വദേശികള്‍ ഉണ്ടോ എന്നറിയാന്‍ വരും ദിവസങ്ങളിലും ജില്ലയില്‍ പരിശോധന കര്‍ശനമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News