
കുമളി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത് .പാലായിൽ നിന്ന് പെരിയകുളത്തേക്ക് തടി ലോഡുമായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ലോറിയുടെ ഡ്രൈവർ വിപിനെയും ഇവർക്കൊപ്പം തേനിക്ക് പോവുകയായിരുന്ന ഡ്രൈവറുടെ സുഹൃത്ത് റോഷനെയും നാട്ടുകാർ വണ്ടിയുടെ ഗ്ലാസ് തകർത്ത് രക്ഷപെടുത്തിയിട്ടുണ്ട്. റോഷന് പരുക്കേറ്റിട്ടുണ്ട്.
ALSO READ: അടുത്ത മൂന്ന് മണിക്കൂര്‍ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ സഹായിയായി ജോലി ചെയ്തിരുന്ന ശ്രീജിത്തിന്റെ ശരീരം പുറത്തെടുക്കാനായത്. മൃതദേഹം കുമളി ഗവൺമെൻ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട് അതിർത്തിയിൽ നടന്ന സംഭവമായതുകൊണ്ട് നാളെ തമിഴ്നാട് കമ്പത്ത് എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ENGLISH NEWS SUMMARY: A young man died after a tree fell on a lorry parked near the Kumily check post. The deceased has been identified as Sreejith Manoj (19), a native of Kurichi, Kottayam. The accident occurred while he was going from Palai to Periyakulam with a load of timber.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

