ദില്ലിയിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമായ ടൈഫോയിഡ് ചിലപ്പോൾ ജീവൻ വരെ അപകടത്തിലാക്കും. കൃത്യസമയത്ത് വേണ്ട ചികിത്സ നൽകിയാൽ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.
പെട്ടെന്നുണ്ടാകുന്ന വിട്ടു മാറാത്ത പനിയാണ് ടൈഫോയിഡിന്റെ പ്രാഥമിക ലക്ഷണം. ടൈഫോയിഡ് ബാധിതർക്ക് 104°F വരെ ശരീരതാപനില ഉയരാം. രോഗം വന്ന് ദിവസങ്ങൾക്കുള്ളിൽ നെഞ്ചിലും വയറിലുമായി ചെറിയ, മങ്ങിയ റോസ് നിറത്തിലുള്ള പാടുകൾ, ദഹനപ്രശ്നങ്ങൾ, കടുത്ത വയറുവേദന, വയർ വീർത്തുകെട്ടൽ തുടർച്ചയായി ഉണ്ടാകുന്ന വരണ്ട ചുമ എന്നിവയും ടൈഫോയിഡിന്റെ മറ്റ് ലക്ഷണങ്ങളാണ്.
also read; വണ്ണം കുറച്ചാൽ മാത്രം ആരോഗ്യമുള്ളവരാകുമോ? എന്താണ് ഫിറ്റ്നസ് എന്നറിയാം
പ്രധാനമായും ചീത്തയായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ടൈഫോയ്ഡ് പകരുന്നത്. അതിനാൽ തന്നെ വൃത്തിയുള്ള വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഭക്ഷണം കഴിക്കുന്ന മുമ്പ് ശേഷവും കൃത്യമായി കൈ കഴുകുക. പഴം, പച്ചക്കറി തുടങ്ങിയവ കഴിക്കുന്നതിന് മുമ്പ് കഴുകാൻ മറക്കരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. കൃത്യ സമയത്ത് വാക്‌സിനെടുത്താലും ടൈഫോയ്ഡിനെ തടയാൻ കഴിയും. ഇനി രോഗം വന്നാലോ കൃത്യസമയത്ത് ആന്റിബയോട്ടിക്ക് ഉൾപ്പെടുന്ന ചികിത്സ സ്വീകരിച്ചിരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

