
തിരുവനന്തപുരം കാട്ടാക്കടയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലയം സ്വദേശികളായ അജിൻ (23) ,സനുഷ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ബസിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
ALSO READ:ആരോഗ്യ പ്രവർത്തകർക്ക് പോലും എത്തിപ്പെടാനാകുന്നില്ല; കോംഗോയിൽ എബോള പടരുന്നു… മരണം 254
അതേസമയം, കാസർകോട് തലപ്പാടിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചും അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കന്യാന സ്വദേശി അസീസ് ചികിത്സയിൽ തുടരുകയാണ്.
ENGLISH SUMMARY :
Two youths died in a bus-bike collision in Kattakada, Thiruvananthapuram. The deceased are Ajin (23) and Sanush (20), natives of Malayam. The accident took place around 1:30 pm today. The bike crashed into the bus.
Meanwhile, an accident occurred in Thalappadi, Kasaragod when a container lorry lost control and crashed into other vehicles. The autorickshaw driver was seriously injured in the accident. Aziz, a native of Kanyana, is undergoing treatment.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

