
ദില്ലിയിൽ വിദ്യാർഥികളുടേയും യുവാക്കളുടേയും നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. മോദി സർക്കാർ അതിക്രൂരമായാണ് അതിനെ അടിച്ചമർത്താന ശ്രമിക്കുന്നത്. ഇതോടെ നിരവധി പേർ പൊലീസിൻ്റേയും മോദിയുടേയും ജനാധിപത്യ വുരദ്ധതയെ ചോദ്യം ചെയ്ത് കൊണ്ട് രംഗത്ത് വന്നു. നിരവധി പ്രമുഖരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ കിഷോർ ദില്ലിയിലെ സംഭവത്തെ അപലപിച്ച് രംഗത്ത് വന്നു. എന്റെ പ്രിയപ്പെട്ട കുഞ്ഞു സൈനികർക്ക് അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
തിരിച്ചടിക്കാതെ അവിടെ നിന്ന് മർദ്ദനമേൽക്കാൻ വലിയ ധൈര്യം വേണമെന്നും നിങ്ങളെക്കാൾ ധീരമായ ഒരു സൈന്യം വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. നിങ്ങളെ മർദ്ദിച്ച പോലീസും ഗുണ്ടകളും ഭീരുക്കളാണ്. ഭീരുക്കൾ മാത്രമേ അക്രമത്തെ ആശ്രയിക്കൂവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡീയോയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നുണ്ട്.
മനുഷ്യത്വമുള്ള ആർക്കും ആ കുട്ടികൾക്ക് നേരെ ഇത്തരം മനുഷ്യത്വരഹിതമായ ആക്രമണത്തിന് ഉത്തരവിടാൻ കഴിയില്ല. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ചരിത്രമുള്ള ഈ ഗവൺമെന്റിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. ഇതിനെല്ലാം പുറമെ, അവർ കള്ളങ്ങൾ പ്രചരിപ്പിക്കുന്നു; ‘ഗോഡി മീഡിയ’, ഐടി സെൽ, അന്ധഭക്തർ തുടങ്ങിയ ശക്തികളെ ഉപയോഗിച്ച് കൊച്ചു കുട്ടികളെ പോലും രാജ്യവിരുദ്ധരായി മുദ്രകുത്താൻ ശ്രമിക്കുന്നു ഭരണപരാജയം മൂലം കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല.
ചരിത്രം മറക്കുന്നവർക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയില്ല’ എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. ഈ ആളുകൾ ഇത്രയും കാലം മനുഷ്യത്വത്തിനെതിരെ ചെയ്ത കുറ്റകൃത്യങ്ങളും മിനിഞ്ഞാന്ന് നിങ്ങളോട് ചെയ്തതും ഇനി നമ്മുടെ ചരിത്രമാണ്. അത് ഒരിക്കലും മറക്കാതിരിക്കാം
അവരുടെ കയ്യിൽ ലാത്തിയും തോക്കും കണ്ണീർ വാതക ഷെല്ലുകളും ഉണ്ടാകാം, പക്ഷേ നമ്മുടെ കയ്യിൽ വോട്ടുകളുണ്ട്. ‘നമ്മൾ’ എന്നതാണ് നമ്മുടെ കരുത്ത്. ഓരോ പ്രഹരത്തെയും ഓരോ മുറിവിനെയും ലക്ഷക്കണക്കിന് വോട്ടുകളാക്കി മാറ്റുക. ഓരോ തുള്ളി രക്തത്തിനും വിലയുണ്ടാക്കുകയെന്നും കിഷോർ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

