മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ബിസിനസ് ഹബ്ബായി ഉയർന്ന് അദാനി മുന്ദ്ര വിമാനത്താവളം; പുതിയ സ‌ർവീസുകൾ ആരംഭിച്ചു

adani mundra airport

അദാനി മുന്ദ്ര എയർപോർട്ടിൽ നിന്നും മുംബൈയിയേയും ​ഗോവയേയും തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന സർവീസുകൾ ആരംഭിച്ചു. കച്ച് മേഖലയെ സമഗ്രമായ മൾട്ടി-മോഡൽ ലോജിസ്റ്റിക്സ്, ബിസിനസ് ഹബ്ബാക്കി മാറ്റുന്നതും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ചാലകശക്തിയാകുന്നതുമായ ഈ വിമാന സർവീസ് സ്റ്റാർ എയറുമായി സഹകരിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

വിമാന സർവീസുകൾ ആരംഭിക്കുന്നതിലൂടെ വ്യാപാരം, വാണിജ്യം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കും. ഇതിലൂടെ മുന്ദ്രയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടുതൽ വേ​ഗം കൈവരുക്കുകയും ചെയ്യും. മുംബൈ, ഗോവ എന്നിവിടങ്ങൾക്ക് പുറമെ ഹിൻഡൺ, സൂറത്ത്, ബെളഗാവി, ബെംഗളൂരു, കൊള്ഹാപൂർ, നന്ദേഡ് എന്നീ നഗരങ്ങളിലേക്കും സ്റ്റാർ എയർ മുന്ദ്രയിൽ നിന്ന് സർവീസ് നടത്തും. മുന്ദ്ര വിമാനത്താവളം വഴി തുറമുഖ-വ്യോമയാന മേഖലകളെ ഏകോപിപ്പിച്ച് ശക്തമായ സംയോജിത ശൃംഖല സൃഷ്ടിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

adani airport new flight

Also read: അയോധ്യ രാമക്ഷേത്രത്തിലെ അഴിമതി; ‌പ്രാഥമിക റിപ്പോർട്ട് കൈമാറി യുപി സർക്കാർ‍

അദാനി ഗ്രൂപ്പിന്റെ വികസന മാതൃക പിന്തുടർന്ന് നിർമിച്ച മുന്ദ്ര വിമാനത്താവളം കാര്യക്ഷമതയും വളർച്ചയും ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ തരത്തിലുള്ള യാത്രാ-കാർഗോ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന 1,900 മീറ്റർ റൺവേയും ആധുനിക സൗകര്യങ്ങളോടുകൂടിയ ടെർമിനലും ഇവിടെ സജ്ജമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News