
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി. ചാത്തമംഗലം സ്വദേശിയായ ഒൻപത് വയസ്സുകാരന് കൃത്യമായി ചികിത്സ നൽകിയില്ലെന്നാണ് പരാതി. വയറുവേദനയുമായി എത്തിയ കുട്ടിയെ കൃത്യമായി ചികിത്സിക്കാതെ പറഞ്ഞു വിട്ടു.
ALSO READ: ബക്കാർഡിയുടെ അപേക്ഷ ശരവേഗത്തിൽ തീരുമാനമാക്കി വി ഡി സതീശൻ; ഇതാ ഫയൽനീക്കത്തിന്റെ നാൾവഴികൾ
പിന്നീട് വേദന കൂടിയതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിൽ കുട്ടിക്ക് അപന്റിക്സ് പൊട്ടി ഇൻഫെക്ഷനായെന്ന് കണ്ടെത്തി. തുടർന്ന് കുട്ടി സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാസ്ഥക്കെതിരെ കുടുംബം എഡിഎമ്മിനും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
A fresh allegation of medical negligence has surfaced against Kozhikode Medical College after a nine-year-old boy with severe abdominal pain was allegedly sent home without proper examination. The child later underwent surgery at a private hospital.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

