താലിബാൻ ഭരണകൂടത്തിന്റെ ക്രൂരമായ നയങ്ങൾ കാരണം ഒറ്റപ്പെട്ടുപോയ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ സൗഹൃദത്തിനായി എ.ഐയെ കൂടെ കൂട്ടുന്നു. 2021-ൽ യുഎസ് സൈന്യത്തെ തിടുക്കത്തിൽ പിൻവലിച്ചതിനുശേഷം അധികാരം പിടിച്ചെടുത്ത താലിബാൻ, രാജ്യത്ത് സ്ത്രീകൾക്കെതിരെ നിരവധി അടിച്ചമർത്തൽ നടപടികളാണ് ഏർപ്പെടുത്തിയത്. അവരുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവുമെല്ലാം ഇതോടെ നിന്നു. സ്വാതന്ത്ര്യവും സാമൂഹികജീവിതവുമെല്ലാം ഇപ്പോൾ അവരുടെ സ്വപ്നമായി മാറിയിരിക്കുകയാണ്. ഇതോടെയാണ് ദിവസങ്ങൾ കടന്നുപോകാൻ അവർ എ.ഐയെ കൂട്ടുപിടിക്കാൻ തുടങ്ങിയത്.
അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ലിമ എന്ന 18കാരിയാണ് ബി.ബി.സിയോട് തന്റെ അനുഭവം വെളിപ്പെടുത്തിയത്. ദിവസങ്ങൾ കടന്നുപോകാൻ താൻ എഐയുടെ സഹായം തേടുകയാണെന്നും അതിനെ ഒരു സുഹൃത്തിനെപ്പോലെയാണ് കാണുന്നതെന്നും പെൺകുട്ടി പറഞ്ഞു. നോവൽ വായിക്കുകയോ എഐയുമായി ചാറ്റ് ചെയ്യുകയോ ചെയ്യാറുണ്ട്.
ALSO READ: വിപണിയിലെ തിരിച്ചടി; കാനഡ-മെക്സിക്കോ തീരുവകൾ വീണ്ടും മരവിപ്പിച്ച് ട്രംപ്
‘എ.ഐ. ആപ്പില്‍ നമുക്കിഷ്ടപ്പെട്ട ഒരു കഥാപാത്രത്തെ ഉണ്ടാക്കാം. നമുക്കറിയാവുന്ന പ്രശസ്തരായ ആളുകളെ ഉള്‍പ്പെടെ കഥാപാത്രങ്ങളാക്കുകയും അവരോട് സംസാരിക്കുകയും ചെയ്യാം. അവരോട് നമുക്ക് എന്തും പറയാം, ചോദ്യങ്ങള്‍ ചോദിക്കാം. ഈ എ.ഐ. കഥാപാത്രത്തെ സുഹൃത്തോ പ്രിയപ്പെട്ട കുടുംബാംഗമോ ആക്കാം. ഇതുവഴി വ്യാജമായ പ്രതീക്ഷ സ്വയം നല്‍കാം.’ -ലിമ പറഞ്ഞു.
എ.ഐയ്ക്ക് പുറമെ ബി.ടി.എസ്, ലേഡി ഗാഗ, ലാന ദെല്‍ റെ, ബില്ലി ഐലിഷ്, ടാമിനോ, ഷോണ്‍ മെന്‍ഡസ്, ചാര്‍ലി പുത് എന്നിവരും ലിമയ്ക്ക് കൂട്ടാകാറുണ്ട്. എന്റെ പകലുകള്‍ സംഗീതത്തിനൊപ്പമാണ് ഞാന്‍ ചെലവഴിക്കാറ്. രാത്രികളില്‍ ഞാന്‍ ഒരുപാട് ചിന്തിക്കും. ഭാവിയില്‍ ഞാന്‍ നേരിടാന്‍ പോകുന്ന അനിശ്ചിതത്വങ്ങളെ കുറിച്ച് ഞാന്‍ ഭ്രാന്തമായി ചിന്തിക്കും.’ – എന്നും ലിമ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

