‘പ്രേമലു’വിന്റെ കുതിപ്പിന് പിന്നാലെ ഭാവനാ സ്റുഡിയോസിന്റെ അടുത്ത ചിത്രം

ഭാവനാ സ്റ്റുഡിയോസ് പുതിയ ചിത്രം അനൗൺസ് ചെയ്തു. അവരുടെ ഏറ്റവും പുതിയ ചിത്രം പ്രേമലു ഹിറ്റില്‍ നിന്ന് സൂപ്പര്‍ഹിറ്റിലേക്കുള്ള കുതിപ്പിലാണ്.
‘കരാട്ടെ ചന്ദ്രന്‍’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയെഴുതുന്നത് എസ് ഹരീഷും വിനോയ് തോമസും ചേർന്നാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ALSO READ: നാല് വർഷത്തിന് ശേഷം പ്രിയ സംവിധായകനെത്തുന്നു സൽമാൻ ഖാനൊപ്പം; ബിഗ് ബജറ്റ് ചിത്രം അണിയറയിൽ

ഭാവനാ സ്റ്റുഡിയോസിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ഗിരീഷ്‌ എഡി സംവിധാനം ചെയ്ത പ്രേമലു ആണ്. നസ്‌ലിനും മമിതയും പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫീസില്‍ മുന്നേറുകയാണ്. ഭാവനാ സ്റ്റുഡിയോസ് എന്നും മികച്ച ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ‘കരാട്ടെ ചന്ദ്ര’നിലൂടെയും ആ പ്രതീക്ഷ കാത്തുസൂക്ഷിക്കും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News