മധുര: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കുന്നത് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ നടപ്പാക്കി. മൂന്ന് പേര്‍ക്ക് മാത്രമാണ് നിലവിലുള്ള കമ്മിറ്റിയില്‍ ഇളവ് നല്‍കിയത്. പിണറായി വിജയന്‍, പി കെ ശ്രീമതി ടീച്ചര്‍, മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്കാണ് ഇളവ് നല്‍കിയത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ഒരു സീറ്റ് ഒഴിച്ചിട്ടു.
കേരളത്തില്‍ നിന്നും പുതിയതായി മൂന്ന് പേര്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവരാണ് പുതിയതായി എത്തിയത്. സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ഇഎംഎസിന് ശേഷം ആദ്യമായാണ് ഒരു മലയാളി സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.
മധുരയെ ചെങ്കടലാക്കി നടക്കുന്ന മഹാറാലിയോടെ തൊഴിലാളി ഉത്സവമായ സിപിഐഎമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഇറങ്ങും. 6 ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂർ മസ്താൻ പെട്ടിക്ക് സമീപം എൻ ശങ്കരയ്യ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. പകൽ മൂന്നിന് എൽക്കോട്ടിനു സമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തിൽ 10000 റെഡ് വളന്റിയർമാർ അണിനിരക്കും. സിപിഐഎമ്മിന്‍റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാർട്ടി കോൺഗ്രസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

