വിഡ‍ി സതീശനെതിരെ ഒളിയമ്പുമായി അജയ് തറയിൽ; നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല ഭരണത്തലപ്പത്തെത്തേണ്ടത്

ajay tharayil

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവമായി തുടരുകയാണ്. ഫലം വരുന്നതിന് മുന്നെ കിട്ടാത്ത മുഖ്യമന്ത്രി ചർച്ച പരസ്യ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് വി ഡി സതീശനെതിരെ ഒളിയമ്പുമായി കോൺ​ഗ്രസ് നേതാവ് അജയ് തറയിൽ എത്തിയിരിക്കുന്നത്.

ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് ഉയർന്നു വന്നവർ വേണം ഭരണത്തലപ്പത്ത് എത്താൻ എന്നാണ് അജയ് തറയിലിൻ്റെ പരാമർശം. നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല മുഖ്യമന്ത്രിയാകേണ്ടതെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Also read: തൃശൂർ വെടിക്കെട്ട് അപകടം: സംഭവ സ്ഥലത്ത് വീണ്ടും ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എം എൽ എ മാരായിരിക്കുമെന്നും എം എൽ എമാർക്ക് പുറത്തുനിന്നും മുഖ്യമന്ത്രിമാർ കേരളത്തിലുണ്ടായിട്ടുണ്ടെന്നും അജയ് തറയിൽ തുറന്നടിച്ചു. ഇതോടെ നേതാക്കൾക്കിടയിൽ പോര് മുറുകിയതിൻ്റെ കൂടുതൽ ഉദ​ഹരണങ്ങളാണ് പുറത്ത് വരുന്നത്. അതേസമയം മുഖ്യമന്ത്രി ചർച്ച കോൺഗ്രസിൽ സൈബർ പൊരിനും കാരണമായിട്ടുണ്ട്.ഇലക്ഷൻ 2026 വിഡിഎസ് ” എന്ന വിഡി സതീശൻ അനുകൂലികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ കോൺഗ്രസ് നേതാക്കളെ തന്നെ അധിക്ഷേപിക്കുവാനുള്ള ആഹ്വാനം നൽകി. കെ സി വേണുഗോപാലിനെ പിന്തുണച്ചതിന് കെ സുധാകരനെതിരെയും റോജി എം ജോണിനെതിരെയും കമന്റ് ബോക്സിൽ വലിയ രീതിയിലുള്ള ആക്ഷേപമാണ് നടക്കുന്നത്. അതേസമയം വിദ്യാർത്ഥി കാലഘട്ടം മുതലുള്ള സമര പോരാട്ടങ്ങളുടെ ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി രംഗത്തുണ്ട് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News