ആലക്കോട് തമ്പുരാന്‍ ജീവചരിത്ര കവര്‍ പ്രകാശനം കൈതപ്രം നിര്‍വഹിച്ചു

alakode-thampuran-kaithapram

പ്രശസ്ത സംസ്‌കൃത- മലയാള ഭാഷാ പണ്ഡിതന്‍ കെ പി കേശവന്‍ മാസ്റ്റര്‍ രചിച്ച പി ആര്‍ രാമവര്‍മ വലിയരാജായുടെ (ആലക്കോട് തമ്പുരാന്‍) ജീവചരിത്രത്തിന്റെ കവര്‍ പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ജീവചരിത്രത്തിന് കവര്‍ചിത്രം ഒരുക്കിയ പ്രശസ്ത ചിത്രകാരനും തളിപ്പറമ്പ സര്‍ സയ്യിദ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ഖലീല്‍ ചൊവ്വയുടെ സാന്നിധ്യത്തിലാണ് പുസ്തക കവര്‍ പ്രകാശനം നടന്നത്.

പാട്ട് പഠിക്കണമെന്ന ആഗ്രഹവുമായി ആലക്കോട് കൊട്ടാരത്തില്‍ ചെന്ന തന്നെ ആഗ്രഹ സാഫല്യത്തിനായി പൂഞ്ഞാര്‍ കോവിലകത്തേക്ക് അയച്ച തമ്പുരാനെ കുറിച്ചുള്ള പുസ്തകത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ധന്യനാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു ബ്രാഹ്‌മണന് രണ്ട് ജന്മമാണ് എന്നാണ് പറയാറ്. അതുപോലെ എന്റെ രണ്ടാം ജന്മം ആലക്കോടായിരുന്നു’- കൈതപ്രം അനുസ്മരിച്ചു. തന്നെ കൈപിടിച്ച് ഉയര്‍ത്തിയ തമ്പുരാന്‍ ആണ് അദ്ദേഹമെന്നും കൈതപ്രം പറഞ്ഞു.

ആലക്കോട് രാജായെന്ന നാമത്തില്‍ അറിയപ്പെട്ട പി ആര്‍ രാമവര്‍മ രാജായെ കുറിച്ച് ഗ്രന്ഥരചന പൂര്‍ത്തിയാക്കാന്‍ സഹായഹസ്തവുമായി എത്തിയ എല്ലാവരേയും ഗ്രന്ഥകര്‍ത്താവ് കെ പി കേശവന്‍ മാസ്റ്റര്‍ പ്രകാശന വേളയില്‍ അനുസമരിച്ചു.

Read Also: ‘കുടുംബശ്രീയെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി’; മഞ്ജുവാര്യരുടെ കുറിപ്പിന് പിന്നാലെ നന്ദി അറിയിച്ച് മന്ത്രി എം ബി രാജേഷ്

ജീവചരിത്രത്തിന് ആമുഖം എഴുതിയ രാമവര്‍മ രാജായുടെ ഏകമകള്‍ കുമാരി വര്‍മ, അവതാരിക രചിച്ച പ്രശസ്ത നിരൂപകന്‍ ഡോ. എം ജി ശശിഭൂഷന്‍, ഓര്‍മക്കുറിപ്പ് രചിച്ച ജോണ്‍ ബ്രിട്ടാസ് എം പി, മുന്‍ കേരള സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, ചരിത്രാഖ്യാനം ചെയ്ത ഡോ. വിന്‍സന്റ്, കവടിയാര്‍ സന്ദേശം സമര്‍പ്പിച്ച പൂയം തിരുനാള്‍, അശ്വതി തിരുനാള്‍, മലബാര്‍ കുടിയേറ്റത്തിന്റെ ഒരു നൂറ്റാണ്ട് ചാപ്റ്റര്‍ രചിച്ച ദീപിക മുന്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി സി മാത്യു, വിവര്‍ത്തന സഹായം ചെയ്ത ഷാജി ജേക്കബ് (മുന്‍ സ്‌പോര്‍ട്സ് എഡിറ്റര്‍), എസ് ജയകൃഷ്ണന്‍ തമ്പുരാന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി എല്ലാവരേയും ജീവചരിത്രകാരന്‍ ഓര്‍മിച്ചു.

മലയാളികള്‍ക്ക് സുപരിചിതനായ കേണല്‍ ജി വി രാജായുടെ ജ്യേഷ്ഠനും വഴികാട്ടിയുമായിരുന്നു പി ആര്‍ രാമവര്‍മ രാജ. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗുമസ്തനായി സേവനം ആരംഭിച്ച് ദേവസ്വം വകുപ്പിന്റെ അസി. കമ്മീഷണര്‍ വരെ ഉയര്‍ന്ന രാമവര്‍മ രാജ, 1950-കളിലാണ് പൂര്‍ണമായും മലബാറിലേക്ക് കുടുംബവുമായി ചേക്കേറിയത്. 1936- ലാണ് നടുവില്‍ വില്ലേജില്‍ പെടുന്ന കോളിയാട് മലകള്‍ അദ്ദേഹം വില കൊടുത്ത് വാങ്ങിയത്. ഒരു കാലത്ത് കേശവന്‍ മാസ്റ്ററുടെ പൂര്‍വികരായ ചുഴലി സ്വരൂപത്തിന്റെ അധീനതയിലായിരുന്നു ഈ മലനിരകള്‍. മാത്രമല്ല നടുവില്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റു കൂടിയായിരുന്നു കേശവന്‍ മാസ്റ്റര്‍.

ഓഗസ്റ്റ് 11- ന് ആലക്കോട് കൊട്ടാരത്തിലാണ് പുസ്തക പ്രകാശനം. പുസ്തക പരിചയം കണ്ണൂരിലും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലും തിരുവനന്തപുരത്തും ഓഗസ്റ്റില്‍ തന്നെ നടക്കും. പ്രശസ്തമായ യൂണിവേ‍ഴ്സിറ്റി ഓഫ് ടെക്‌സിനിലാണ് അമേരിക്കയിലെ പുസ്തക പരിചയം. കെ പി കേശവന്‍ മാസ്റ്റര്‍ (രചയിതാവ്), ഡോ. ഖലീല്‍ ചൊവ്വ (ക്രിയേറ്റീവ് ഡയറക്ടര്‍ കവര്‍ ഡിസൈനര്‍) എന്നിവര്‍ സംസാരിച്ചു.

വി ജി സോമന്‍ (കണ്‍വീനര്‍, പി ആര്‍ രാമവര്‍മ രാജ ട്രസ്റ്റ്), ഡോ.അബ്ദുസ്സലാം കെ എസ് (കോര്‍ഡിനേറ്റര്‍), തുളസീധരന്‍ (പി ആര്‍ രാമവര്‍മ രാജ ട്രസ്റ്റ് ട്രഷറര്‍), വി ഇ രുഗ്മിണി ടീച്ചര്‍, കൈതപ്രം കെ പി ബാലകൃഷ്ണന്‍, വി ഇ ജയചന്ദ്രന്‍, വി ഇ അനുരാധ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News