
അമിത്ഷായുടേത് സങ്കുചിത രാഷ്ട്രിയത്തിന്റെ കാഴ്ചപ്പാടാണെന്ന് മന്ത്രി ആർ ബിന്ദു. ഒരാൾ എത്ര ഭാഷ പഠിക്കുന്നുവോ അത്രയും നല്ലതാണ്. ഇംഗ്ലീഷ് ലോക ഭാഷയാണ്. മനുഷ്യരെ ബന്ധിപ്പിക്കുന്നതിൽ ഏറ്റവും അധികം ഉപയോഗപ്പെടുന്ന ഭാഷയാണ് ഇംഗ്ലീഷ് എന്നും മന്ത്രി പറഞ്ഞു. അമിത്ഷായുടെ നിലപാട് കുട്ടികളുടെ ആശയ ലോകത്തെ ഇടുങ്ങിയതാക്കും. ഭാഷാപരിഷ്കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കൽ അല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണർ രാജ്ഭവനെ ആർഎസ്എസ് പ്രചാരണത്തിനുള്ള കേന്ദ്രമാക്കി മാറ്റുന്നത് ശരിയല്ല. ആരിഫ് മുഹമ്മദ് ഖാനാണ് തുടക്കമിട്ടത്. ഭരണഘടനയെയാണ് വന്ദിക്കേണ്ടത്. ആർഎസ്എസ് ബിംബങ്ങൾ ശേഖരിച്ചു വയ്ക്കാനുള്ള ഇടമായി രാജ്ഭവനെ തരംതാഴ്ത്തരുത്. അതിനുമുന്നിൽ താണു വണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. പ്രോട്ടോക്കോൾ ലംഘനം നടത്തിയത് ഗവർണർ. മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാട്, അത് തന്നെയാണ് സർക്കാരിന്റെയും നിലപാട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Amit Shah’s vision is narrow-minded. Minister R Bindu says the more languages a person learns, the better

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here