ടിനി ടോമിനെതിരായ പരാതി; ശ്വേത മേനോന്റെ മൊഴിയെടുത്തു

Tini Tom case

നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയെടുത്തു. കടവന്ത്ര പൊലീസാണ് മൊഴിയെടുത്തത്. കേസിൽ, പൊലീസ് ഉടൻ ടിനി ടോമിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം.

പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചതായി ടിനി ടോം പ്രചരിപ്പിച്ചു എന്നായിരുന്നു അൻസിബ പരാതിപ്പെട്ടത്. തന്നെക്കുറിച്ച് നടൻ അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മതവാദിയെന്ന് ആക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.

ALSO READ: വൈഭവ് സൂര്യവംശിയോട് “വീട്ടിലേക്ക് പോകാൻ” പറഞ്ഞ് ശ്രീലങ്കൻ താരം, സൂപ്പർ ഓവറിലെ നാടകീയ തോൽവിക്ക് പിന്നാലെ കൈയാങ്കളി

കേസിൽ അടുത്തിടെ നടി നീന കുറുപ്പിൻ്റെ മൊഴിയും പൊലീസ് എടുത്തിരുന്നു. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നാണ് നീന കുറുപ്പ് മൊഴി നൽകിയത്.

താരസംഘടനയായ അമ്മയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്പോൺസ‌ർഷിപ്പിനെ അൻസിബ അടക്കമുള്ള ചില താരങ്ങൾ എതിർത്തിരുന്നു. ഇതിനിടെ അമ്മ സംഘടന അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചു. എന്നാൽ സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി എന്ത് ചെയ്തുവെന്ന് ചോദിച്ച അൻസിബ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News