സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കോപ്പി എഡിറ്റർ നിയമനം

Job Vacancy alappuzha

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ കോപ്പി എഡിറ്ററെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മലയാളം/ഇംഗ്ലീഷ് സാഹിത്യത്തിൽ/ ഇതര ബിരുദ വിഷയങ്ങളിൽ ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. സ്വന്തമായി ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചുള്ള പരിചയവും വീഡിയോ ഷൂട്ട് ചെയ്യുക, ടോക്കുകൾ റിക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്യുക എന്നിവയിലുള്ള പ്രവൃത്തി പരിചയവും അഭികാമ്യം.

Also Read: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകി: മന്ത്രി വി ശിവൻകുട്ടി

പ്രതിമാസ വേതനം 32,550 രൂപ. വിശദമായ ബയോഡാറ്റ സഹിതം ജൂൺ 26 നകം അപേക്ഷകൾ ഇ-മെയിൽ/ തപാൽ ആയി സമർപ്പിക്കണം.

മേൽ വിലാസം: ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014.

അവസാന തീയതി ജൂൺ 26.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News