
അർമാൻഡ് ഡ്യൂപ്‌ളാന്റിസ് വീണ്ടും അത്ലറ്റിക്സ് ലോകത്ത് ചരിത്രം കുറിച്ചു. പോൾവോൾട്ട് മത്സരത്തിൽ 6.31 മീറ്റർ ഉയരം വിജയകരമായി മറികടന്ന് താരം സ്വന്തം ലോകറെക്കോർഡ് വീണ്ടും തിരുത്തിക്കുറിച്ചു. ഇതോടെ കരിയറിൽ 15-ാം തവണയാണ് ഡ്യൂപ്ലാന്റിസ് ലോകറെക്കോർഡ് ഭേദിക്കുന്നത്.
സ്വന്തം നാടായ സ്വീഡനിലെ മത്സരത്തിലാണ് ഡ്യൂപ്‌ളാന്റിസ് നേട്ടം കൈവരിച്ചത്. 26 കാരനായ സ്വീഡിഷ് താരം മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 5.65 മീറ്ററിൽ ആരംഭിച്ച അദ്ദേഹം പിന്നീട് 5.90 മീറ്ററും 6.08 മീറ്ററും വിജയകരമായി കടന്നതിന് ശേഷം 6.31 മീറ്റർ ആദ്യ ശ്രമത്തിൽ തന്നെ മറികടന്നു.
Also Read: വമ്പൻ പദ്ധതികൾ! ടി 20 ലോകകപ്പിന് ശേഷം 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ
ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും ലോക ചാമ്പ്യനും ആയ ഡ്യൂപ്ലാന്റിസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോൾവോൾട്ടിൽ പൂർണ്ണ ആധിപത്യമാണ് പുലർത്തുന്നത്. 2020 മുതൽ പലതവണ ലോകറെക്കോർഡ് മെച്ചപ്പെടുത്തിയ അദ്ദേഹം ഇപ്പോഴും തന്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

