വമ്പൻ പദ്ധതികൾ! ടി 20 ലോകകപ്പിന് ശേഷം 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ

Rohit kohili

ടി 20 ലോകകപ്പിലെ വിജയത്തിനു ശേഷം അടുത്ത കൊല്ലത്തെ ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് നടത്താൻ ബിസിസിഐ. 2011 നു ശേഷം കിട്ടാക്കനിയായി തുടരുന്ന ഏകദിന കിരീടം മുന്നിൽ കണ്ടു കൃത്യമായ ചുവടുകൾ വയ്ക്കുവാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇതിനായി ഏകദിന മത്സരങ്ങൾ കൂടുതൽ കളിക്കുവാൻ ടീം ഒരുങ്ങുന്നു.

ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിക്കും. തുടർന്ന് ഇംഗ്ലണ്ടിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി -20 മത്സരങ്ങളും ഇന്ത്യ കളിക്കും. ആ പര്യടനത്തിനിടെ അയർലണ്ടിനെതിരെയും ഇന്ത്യക്ക് മത്സരം ഉണ്ടാകാനിടയുണ്ട്.

Also Read: റിക്കി പോണ്ടിംഗ് ലോകകപ്പ് താരങ്ങൾക്ക് നൽകിയ റേറ്റിംഗിൽ മുന്നിലെത്തി രണ്ടു ഇന്ത്യൻ താരങ്ങൾ

ശ്രീലങ്ക ക്രിക്കറ്റ് ബോർഡും ബിസിസിഐയോട് വൈറ്റ്-ബോൾ മത്സരങ്ങൾക്കായി അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ് എന്നിവർക്കെതിരെയും ഇന്ത്യയ്ക്ക് ഏകദിന പരമ്പരകൾ നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ന്യൂസിലാൻഡും അവരുടെ പര്യടനത്തിനിടെ അധിക ഏകദിന മത്സരങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News