
കന്യാസ്ത്രീകളുടെ അറസ്റ്റ് നടപടികൾ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം വെല്ലുവിളിക്കുന്നതിന് ഉദാഹരണമാണെന്ന് മന്ത്രി വിഎൻ വാസവൻ. സമർപ്പിത ജീവിതവുമായി വരുന്ന കന്യാസ്ത്രീകളെ കൽതുറങ്കലിൽ അടയ്ക്കുന്നു. മതപരിവർത്തനത്തിന്‍റെ പേര് പറഞ്ഞ് ഇല്ലാത്ത കള്ളക്കഥകൾ ഉണ്ടാക്കുകയാണ്. കന്യാസ്ത്രീകളെ ആക്രമിക്കുകയാണ്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢിൽ നടന്നത് ഭരണഘടനാ ലംഘനമെന്ന് ബൃന്ദ കാരാട്ടും പറഞ്ഞു. കോൺഗ്രസ് ഭരണകാലത്തും സമാന സംഭവം നടന്നിട്ടുള്ളതായി അവർ കൂട്ടിച്ചേർത്തു. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായി കെ രാധാകൃഷ്ണൻ എം പിയും പ്രതികരിച്ചിരുന്നു.
അതേസമയം, ഇടത് നേതാക്കൾ ഛത്തീസ്ഗഢിലെത്തി അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ സന്ദർശിക്കും. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്. ആനി രാജ, കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിവരാണ് സംഘത്തിലുണ്ടാവുക. കന്യാസ്ത്രീമാരെ കണ്ടശേഷം നാളെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാനും ആറംഗ സംഘം ശ്രമിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

