യുവ ആർട്ടിസ്റ്റുകൾക്കുള്ള ഫെലോഷിപ്പിനും സ്കോളർഷിപ്പിനും 31 വരെ അപേക്ഷിക്കാം

art

കലായെ ഒരുപാട് സ്നേഹിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇതാ കേന്ദ്ര സാംസ്കാരികമന്ത്രാലയം സാംസ്കാരിക പ്രവർത്തകർക്കും യുവ ആർട്ടിസ്റ്റുകൾക്കും നൽകുന്ന ഫെലോഷിപ്പിനും സ്കോളർഷിപ്പിനും 31 വരെ അപേക്ഷിക്കാം. 400 പേർക്ക് പ്രതിമാസം 5,000 രൂപ വീതമാണ് യുവ ആർട്ടിസ്റ്റ് സ്കോളർഷിപ് കിട്ടുന്നത്. കലാരംഗത്തുള്ള ഗുരുവിന്റെ കീഴിലോ അംഗീകൃത സ്ഥാപനത്തിലോ 5 കൊല്ലമെങ്കിലും പഠിച്ചിരിക്കണം. 18 മുതൽ25 വയസ്സു വരെയാണ് പ്രായപരിധി . വിഷ്വൽജൂനിയർ ആർട്സ് അപേക്ഷകർക്കു ബിഎഫ്എ ബിരുദം വേണം. ഇന്റർവ്യൂ വഴിയാണു തെരഞ്ഞെടുപ്പ്.

ALSO READ:പ്ലസ് വൺ ഫലപ്രഖ്യാപനം വീണ്ടും നീട്ടി; പരീക്ഷാ ഫലം ജൂലൈ 17 ന് പ്രസിദ്ധീകരിക്കും

200 പേർക്ക് പ്രതിമാസം 10,000 രൂപ വീതമാണ് ജൂനിയർ ഫെലോഷിപ്പിൽ കിട്ടുന്നത്. സാംസ്കാരിക രംഗത്തെ ഗവേഷണാധിഷ്ഠിത പ്രോജക്ടുകൾക്കാണ് ഈ ഫെലോഷിപ്പ് കിട്ടുന്നത് . 25 മുതൽ 40 വയസ്സു വരെയാണ് ജൂനിയർ ഫെലോഷിപ്പി​ന്റെ പ്രായപരിധി. ബിരുദമെങ്കിലും വേണം. പ്രോജക്ടിനെപ്പറ്റി 1000– 1500 വാക്കിൽ ഇംഗ്ലിഷിലോ ഹിന്ദിയിലോ പ്രബന്ധം അയയ്ക്കണം. ഇന്റർവ്യൂ വഴിയാണു തെരഞ്ഞെടുപ്പ്. 200 പേർക്ക് പ്രതിമാസം 20,000 രൂപ വീതം സീനിയർ ഫെലോഷിപ്പിൽ കിട്ടുന്നു. 40 വയസ് കഴിഞ്ഞിരിക്കണം. യോഗ്യത,ജൂനിയർ ഫെലോഷിപ്പിന്റേതു പോലെ തന്നെയാണ് സിലക്‌ഷൻ നടപടികൾ

ഫോമുകൾ പൂരിപ്പിച്ച് രേഖകൾ സഹിതം The Director, Centre for Cultural Resources and Training (CCRT), 15-A, Sector–7, Dwarka, New Delhi – 110075; ഫോൺ: (011) 25088638 എന്ന വിലാസത്തിൽ അയയ്ക്കണം.

ഫോമുകളുടെ മാതൃകകളും വിശദവിവരങ്ങളും : www.ccrtindia.gov.in സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News