ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡൽവേട്ട തുടങ്ങി; പതിനായിരം മീറ്ററിൽ ഗുല്‍വീര്‍ സിങിന് സ്വർണം

gulveer-singh-asian-athletics-championship

ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങിന് സ്വര്‍ണം. പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തിലാണ് ഉത്തര്‍പ്രദേശുകാരനായ അദ്ദേഹം സ്വർണം നേടിയത്. 28 മിനിറ്റും 38.63 സെക്കന്‍ഡുമെടുത്തായിരുന്നു കനകനേട്ടം. ജപ്പാന്റെ മെബുകി സുസുകി വെള്ളിയും ബഹ്റിന്റെ ആല്‍ബര്‍ട്ട് കിബിച്ചി റോപ്പ് വെങ്കലവും നേടി. ഇന്ത്യയുടെ സവാന്‍ ബാര്‍വല്‍ നാലാമതായി.

10,000 മീറ്ററില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്. 1975ല്‍ ഹരിചന്ദ് ആണ് ഈ വിഭാഗത്തിൽ ആദ്യം സ്വർണം നേടിയത്. പിന്നീട് 2017ല്‍ ജി ലക്ഷ്മണനും സ്വര്‍ണം കൊയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ 27 മിനിറ്റ് 00.22 സെക്കന്‍ഡില്‍ ഗുൽവീർ ദേശീയ റെക്കോര്‍ഡിട്ടിരുന്നു. 5000 മീറ്ററിലും ഗുല്‍വീര്‍ മത്സരിക്കുന്നുണ്ട്. ഈയിനത്തിലും ഗുൽവീറിന് ദേശീയ റെക്കോർഡുണ്ട്.

Read Also: പോയെ പറ്റുവെന്ന് പറഞ്ഞാൽ പിന്നെന്ത് ചെയ്യും! ബ്രെമൻ്റെ പരിശീലക സ്ഥാനത്ത് നിന്നും ഒലെ വെർണറെ പുറത്താക്കി

20 കിലോമീറ്റര്‍ നടത്തത്തില്‍ തമിഴ്നാട്ടുകാരനായ സെര്‍വിന്‍ സെബാസ്റ്റ്യന്‍ വെങ്കലം കരസ്ഥമാക്കി. ഒരു മണിക്കൂര്‍ 21 മിനിറ്റ് 13.60 സെക്കന്‍ഡ് സമയത്തില്‍ മികച്ച വ്യക്തിഗതസമയം കുറിച്ചാണ് വെങ്കലനേട്ടം. സെര്‍വിന്റെ ശക്തമായ തിരിച്ചുവരവാണിത്. കഴിഞ്ഞവര്‍ഷം പാരിസ് ഒളിമ്പിക്സിന് നേരിയ വ്യത്യാസത്തില്‍ യോഗ്യത നഷ്ടപ്പെട്ട സെര്‍വിന്‍ മാനസികമായി തകര്‍ന്നിരുന്നു. വനിതകളുടെ ജാവലിന്‍ത്രോയില്‍ പ്രതീക്ഷയിലായിരുന്ന അന്നുറാണി നാലാം സ്ഥാനത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News