ദക്ഷിണ കൊറിയയിലെ ഗുമിയിൽ പുരോഗമിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ കുതിപ്പ് തുടരുന്നു. രണ്ടാം ദിവസമായ ഇന്നലെ ഒരു സ്വർണവും നാല് വെള്ളിയും വെങ്കലവും നേടി. ആദ്യ ദിവസം ഒരു സ്വര്‍ണവും വെങ്കലവും നേടിയിരുന്നു. 4×400 മീറ്റര്‍ മിക്സഡ് റിലേയില്‍ ടി സന്തോഷ് കുമാര്‍, രുപാല്‍ ചൗധരി, ടി കെ വിശാല്‍, ശുഭ വെങ്കിടേശന്‍ എന്നിവരാണ് സ്വർണം കൊയ്തത്.
മൂന്ന് മിനുട്ട് 18.2 സെക്കന്‍ഡിലാണ് റിലേ ടീം ഒന്നാമതെത്തിയത്. ആദ്യം ഓടിയ സന്തോഷ് ലീഡ് നേടുകയും തുടര്‍ന്ന് രുപാലും വിശാലും അത് ഉയർത്തുകയും അവസാനലാപ്പ് ഓടിയ ശുഭ വലിയ വ്യത്യാസത്തിൽ ഫിനിഷ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ തവണയും സ്വര്‍ണം ഇന്ത്യക്കായിരുന്നു.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍, ഡെക്കാത്ത്ലണില്‍ തേജസ്വിന്‍ ശങ്കര്‍, വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ രുപാല്‍ സിങ്, 1500 മീറ്റര്‍ ഓട്ടത്തില്‍ പൂജ എന്നിവരാണ് ഇന്ത്യക്കായി വെള്ളി നേടിയത്. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ യൂനുസ് ഷാ വെങ്കലമണിഞ്ഞു. രണ്ട് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം എന്നിവ നേടി മൂന്നാമതാണ് ഇന്ത്യ. ചൈനയും ജപ്പാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

