കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരൻ കസ്റ്റഡിയില്‍

കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരൻ പൊലീസ് കസ്റ്റഡിയില്‍. മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്.

കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്‍ട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News