
ഗാലെ ടെസ്റ്റില്‍ മഴയും ശ്രീലങ്കയുടെ രക്ഷക്കെത്തിയില്ല. മാത്യു കുന്‍മാന്റെയും നഥാന്‍ ലിയോണിന്റെയും തീപാറും ബോളിങില്‍ ലങ്ക ഭസ്മമാകുകയായിരുന്നു. ഇതോടെ ഓസീസ് ഇന്നിങ്‌സിനും 242 റണ്‍സിനും ജയിച്ചു. ആദ്യ ടെസ്റ്റിലാണ് ഓസ്‌ട്രേലിയ കൂറ്റന്‍ ജയം നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 654 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 165 റണ്‍സെടുത്ത് ഓള്‍ ഔട്ടാകുകയും ഫോളോ ഓണ്‍ വഴങ്ങുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ 247 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ആതിഥേയരുടെ എല്ലാ ബാറ്റര്‍മാരും സുരക്ഷിതരായി കൂടാരം കയറിയിരുന്നു. വാലറ്റക്കാരന്‍ ജെഫ്രി വാന്‍ഡേഴ്‌സേ അര്‍ധ സെഞ്ചുറി (53) നേടിയത് ആശ്വാസമായി.
232 റണ്‍സെടുത്ത് ഓസീസിന്റെ റണ്‍മല കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉസ്മാന്‍ ഖവാജയാണ് കളിയിലെ താരം. കുന്‍മാന്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റെടുത്തു. നഥാന്‍ ലിയോണ്‍ ഏഴ് വിക്കറ്റുകളും വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ടോഡ് മര്‍ഫി ഒന്നും വിക്കറ്റെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here