നഗരത്തിലെ കൊടും ചൂടിന് കാരണം വാഹനത്തിന്റെ നിറം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി, ചുട്ടുപഴുത്തിരിക്കുകയാണ് നഗരം.. അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചില സമയങ്ങളിൽ അങ്ങനെയാണ്. ഇത് കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും ആണ് കൂടുതലായും ബാധിക്കുന്നത്. ഇതിനു കാരണം കാലാവസ്ഥ വ്യതിയാനം മാത്രമാണോ ? കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ താപനിലയിലെ വര്‍ധനവും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ നിറം നഗരങ്ങളിലെ താപനിലയെ സ്വാധീനിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

വഴിയിലും പാര്‍ക്കിങ് ലോട്ടുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന ഇരുണ്ട നിറത്തിലുള്ള വാഹനങ്ങള്‍, ഇളം നിറത്തിലുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ താപം ആഗിരണം ചെയ്യുകയും പുറംതള്ളുകയും ചെയ്യുന്നു എന്ന് ന്യൂസ് സയന്റിസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇത് ചുറ്റുമുള്ള വായുവിന്റെ താപനില ഉയരാൻ കാരണമാകുന്നു. ആയിരക്കണക്കിന് വാഹനങ്ങളില്‍ നിന്ന് ഇത്തരത്തിൽ ചൂട് പുറത്തേക്ക് വരുമ്പോൾ അത് മൊത്തം താപനിലയെ ബാധിക്കുന്നുണ്ട്.

ALSO READ: ഒരു കൈയിൽ ബോർഡും മറുകൈയിൽ പൂവൻകോഴിയും; ചിക്കൻ തന്തൂരി തയ്യാറാക്കി രാഹുലിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ

‘പാര്‍ക്കിങ് സ്ലോട്ടിൽ നിന്ന് കടന്നുപോകുമ്പോള്‍ കാറില്‍ നിന്ന് ചൂട് പുറത്തേക്ക് വരുന്നത് അനുഭവപ്പെടാറുണ്ട്. അത് തോന്നലല്ല, യഥാര്‍ത്ഥമാണ്.’ എന്നാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സര്‍വകലാശാലയിലെ മാര്‍സിയ മാത്യാസ് പറയുന്നത്.

മാര്‍സിയ മാത്യാസും സഹപ്രവര്‍ത്തകരും പാര്‍ക്കിങ് ലോട്ടില്‍ 5 മണിക്കൂറിലേറെ പകല്‍വെളിച്ചത്തില്‍ നിര്‍ത്തിയിട്ട കറുപ്പും വെളുപ്പും നിറമുള്ള കാറുകളുടെ ചുറ്റുമുള്ള വായു താപനില പരിശോധിച്ചിരുന്നു. കറുത്ത കാറിന് ചുറ്റുമുള്ള വായുവിന്റെ താപനില 3.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി കണ്ടെത്തി, അതേസമയം വെള്ള കാറിന് ചുറ്റുമുള്ള താപനില താരതമ്യേന കുറവായിരുന്നു.

വെള്ള നിറം സൂര്യപ്രകാശത്തിന്റെ 75%-85% വരെ പ്രതിഫലിപ്പിക്കുന്നു, ഇത് ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍, കറുത്ത നിറം സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുകയും 5%-10% മാത്രം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം കാറിന്റെ ലോഹ ഉപരിതലം വേഗത്തില്‍ ചൂടാകുന്നു, ചുറ്റുമുള്ള വായുവിന്റെ താപനില വര്‍ധിപ്പിക്കുന്നു.

ഇളംനിറത്തിലുള്ള കാറുകള്‍ ഉപയോഗിക്കുന്നത് താപം ആഗിരണം ചെയ്യുന്നത് കുറയ്ക്കുമെന്നും അതുവഴി പരിസരത്തെ വായുവിന്റെ താപനില കുറയ്ക്കാനാവുമെന്നും ഗവേഷകര്‍ പറഞ്ഞു. ഇനി കാറുകൾ വാങ്ങുമ്പോൾ ഇതുകൂടി ഒന്ന് ശ്രദ്ധിക്കണേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News