യൂനുസ് സർക്കാരിന്‍റെ നിരോധന നീക്കത്തെ ‘നിയമ വിരുദ്ധം’ എന്നു വിശേഷിപ്പിച്ച് അവാമി ലീഗ്

shaik hasina

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ കാരണമായ ബഹുജന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട വിചാരണയുടെ ഫലം വരുന്നതുവരെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയുടെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. ശനിയാഴ്ചയാണ് നിരോധനം നിലവിൽ വന്നത്. ഭരണകൂടത്തിന്റെ നീക്കത്തെ തള്ളിയ അവാമി ലീഗ് നടപടിയെ ‘നിയമവിരുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസാണ് ഹസീനയെ പുറത്താക്കിയതിനു ശേഷമുള്ള ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിനെ നയിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2024 ജൂലൈയിൽ നടന്ന പ്രതിഷേധം അടിച്ചമർത്തുന്നതിനിടെ 1,400 ഓളം പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. ജനരോഷം ശക്തമാവുകയും പ്രതിഷേധക്കാർ തലസ്ഥാനമായ ധാക്ക പിടിച്ചടക്കുകയും ചെയ്തതോടെ ബംഗ്ലാദേശിൽ നിന്നും രക്ഷപ്പെട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്.

ALSO READ; ഇന്ത്യ- പാക് വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് ട്രംപ്; ‘കശ്മീർ പരിഹാരത്തിന് സംസാരിക്കും’

അവാമി ലീഗിനും അതിന്റെ നേതാക്കൾക്കുമെതിരായ വിചാരണ അവസാനിക്കുന്നതു വരെ, തീവ്രവാദ വിരുദ്ധ നിയമപ്രകാരം അവാമി ലീഗിന്റെ സൈബർ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരോധിക്കാൻ തീരുമാനിച്ചതായി നിയമ-നീതി സംബന്ധിച്ച സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസാണ് ഹസീനയെ പുറത്താക്കിയതിനു ശേഷമുള്ള ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിനെ നയിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും “പ്രതിഷേധക്കാരുടെ സുരക്ഷയും” ഉറപ്പാക്കുന്നതിനോടൊപ്പം ട്രൈബ്യൂണലിലെ വാദികളെയും സാക്ഷികളെയും സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെടുത്തതെന്ന് നസ്രുൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News