
പഞ്ചാബിലെ ഫിറോസ്പുരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തിനിടെ ബാറ്ററായ ഹര്‍ജീത് സിങ് എന്നയാളാണ് മരിച്ചത്.
Also read –
കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്; വിവാദ പരാമര്‍ശം നടത്തിയ ടിഎംസി എംല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്
സിക്ക്‌സര്‍ അടിച്ചതിനു പിന്നാലെ പിച്ചിന്റെ മധ്യഭാഗം വരെ നടന്ന ഹര്‍ജീത് സിങ് ആദ്യം തളര്‍ന്നിരിക്കുകയും പിന്നീട് ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സഹതാരകള്‍ ഹര്‍ജീത് സിങിന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.ഹര്‍ജീത് കുഴഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ख़ौफ़नाक दृश्य।
— Ankit Rajput (@AnkitKu50823807) June 29, 2025
पंजाब के फिरोजपुर में क्रिकेट खेलते वक़्त एक खिलाड़ी ने जैसे ही ज़बरदस्त छक्का मारा,
अचानक दिल का दौरा पड़ा और उसी मैदान पर दम तोड़ दिया।
ज़िंदगी वाकई पल भर की मेहमान है… 🕯️#Firozpur #HeartAttack #Cricketer pic.twitter.com/AsM3evT01T
Batsman Dies of Heart Attack in punjabhs firozpur

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here