ഇത്തവണ ഐപിഎൽ കൂടുതൽ കളറാകും; 13 വേദികളിലും ഉദ്ഘാടന ചടങ്ങുകൾ നടത്താൻ ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പതിനെട്ടാം സീസൺ ശനിയാഴ്ച (മാർച്ച് 22) കൊൽക്കത്തയിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. ഐ‌പി‌എൽ 2025 സീസൺ ഉദ്ഘാടനത്തിന് മുന്നോടിയായി, ഐ‌പി‌എല്ലിന്റെ 18 വർഷം ആഘോഷിക്കുന്നതിനായി, ഈ വർഷം 13 വേദികളിലും പ്രത്യേക ഉദ്ഘാടന ചടങ്ങുകൾ നടത്താനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).

കൊൽക്കത്തയിലെ മെഗാ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളും ഗായകരും എല്ലാം ഭാ​ഗമാകും. ഇതിന് പുറമെയാണ് മറ്റ് വേദികളിലും സെലിബ്രിറ്റികളെ പങ്കെടുപ്പിക്കാൻ ബിസിസിഐ തീരുമാനം. ശനിയാഴ്ച കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗായിക ശ്രേയ ഘോഷാലും ബോളിവുഡ് നടി ദിഷ പട്ടാണിയും പങ്കെടുക്കും, ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷായും പങ്കെടുക്കും. മറ്റ് 12 വേദികൾക്കായി പല കലാകാരന്മാരുമായും ചർച്ചകൾ നടത്തുകയാണ്.

ALSO READ: മെസിയുടെ കേരള സന്ദര്‍ശനം; കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് അനുമതികൾ കിട്ടിയെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

മാർച്ച് 22 മുതൽ മെയ് 25 വരെ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജയ്പൂർ, അഹമ്മദാബാദ്, ന്യൂ ചണ്ഡീഗഡ്, ധർമ്മശാല, ഗുവാഹത്തി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഐപിഎൽ 2025 മത്സരങ്ങൾ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News