
ഒരു നേരം ഭക്ഷണം കഴിക്കാത്തതു കൊണ്ടോ പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ തലകറക്കം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കം ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒന്നാണ്. ആവർത്തിച്ചു വരുന്ന ബോധക്ഷയമോ തലകറക്കമോ ഒരുപക്ഷെ നിർജ്ജലീകരണം കാരണമോ ക്ഷീണം കാരണമോ ആയിരിക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു മികച്ച ആരോഗ്യവിദഗ്ധനെ കാണിച്ചിരിക്കണം.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഹൃദയ സംബന്ധമായതോ മറ്റോ രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന്റെയോ ഓക്സിജന്റെയോ അപര്യാപ്തത മൂലം ചിലർക്ക് തലകറക്കമോ ബോധക്ഷയമോ അനുഭവപ്പെടാറുണ്ട്. ക്ഷീണം, നിർജ്ജലീകരണം അല്ലെങ്കിൽ സമ്മർദ്ദം എന്നിവ മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ, ആവർത്തിച്ചുള്ള ബോധക്ഷയം സൂക്ഷിക്കേണ്ടത് തന്നെയാണ്.
Also Read: ഓഫറിന് കിട്ടിയാലും വാങ്ങരുതേ, ടിഷ്യൂ പേപ്പർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വ്യക്തമായ കാരണമൊന്നുമില്ലാതെ ഇടയ്ക്കിടെയുണ്ടാകുന്ന ബോധക്ഷയം, ബോധക്ഷയത്തിനു ശേഷം അനുഭവപ്പെടുന്ന കടുത്ത ക്ഷീണം, നെഞ്ചുവേദന അല്ലെങ്കിൽ ഹൃദയമിടിപ്പ് കൂടുന്നത്, വ്യായാമം ചെയ്യുമ്പോൾ ബോധക്ഷയം ഉണ്ടാകുന്നത്, അപ്രതീക്ഷിതമായി ഉണ്ടാകുന്ന വീഴ്ചകൾ അല്ലെങ്കിൽ ഓർമ്മക്കുറവ് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്തതാണ്.
വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

