‘ഉള്ളിയെ’ വേണ്ടാത്ത ബീഫ്; തയ്യാറാക്കാം സ്‌പൈസി ഫ്രൈ

ഉള്ളി ഉപയോഗിക്കാതെ ഒരു കിടിലന്‍ ബീഫ് ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയുമോ ? നല്ല കിടിലന്‍ രുചിയില്‍ സ്‌പൈസി ബീഫ് ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ബീഫ്: 500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം

പെരുംജീരകം: 5 ഗ്രാം

പെരുംജീരക പൊടി: 10 ഗ്രാം

ഗരം മസാല പൊടി: 15 ഗ്രാം

കുരുമുളക് പൊടി: 15 ഗ്രാം

മല്ലിപൊടി: 10 ഗ്രാം

വറ്റല്‍മുളക്: 10 എണ്ണം

ഉപ്പ്: ആവിശ്യത്തിന്

മുളക് പൊടി: 10 ഗ്രാം

വിനാഗിരി: 15 മില്ലി

വെളിച്ചെണ്ണ: 100 മില്ലി

കടുക്: 5 ഗ്രാം

മഞ്ഞള്‍പൊടി: 5 ഗ്രാം

Also Read :ഉള്ളി ഇനി വേണ്ടേ വേണ്ട ! ഉള്ളി ആവശ്യമില്ലാത്ത കിടിലന്‍ കറി

തയ്യാറാക്കുന്ന വിധം

ചെറുതായി അരിഞ്ഞ ബീഫ് മഞ്ഞള്‍പൊടി, ഉപ്പ്, മുളക് പൊടി, മല്ലിപൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്ത് കുക്കറില്‍ ചെറുതീയില്‍ 4 വിസില്‍ വരെ വേവിക്കുക.

ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പെരുംജീരകവും, വറ്റല്‍ മുളകും നന്നായി വരട്ടുക.

ബോയില്‍ ചെയ്ത ബീഫ് ഇട്ട് നന്നായി ഇളക്കി കുരുമുളക് പോടി, പെരുംജീരക പൊടി, ഗരം മസാല എന്നിവ ഇട്ട് 20 മിനിറ്റ് ചെറുതീയില്‍ കുക്ക് ചെയുക.

ബീഫ് നന്നായി വരട്ടി കറുത്ത നിറം ആകുമ്പോള്‍ കറിവേപ്പില ഇട്ട് മിക്സ് ചെയ്ത് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News