പാൻ കാർഡ് ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഈ കാര്യങ്ങൾ സൂക്ഷിച്ചോളു

pan card

സാമ്പത്തിക ഇടപാടുകൾക്ക് നിരന്തരമായി പാൻ കാർഡ് ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഒന്ന് സൂക്ഷിച്ചോളും. കാരണം വരുമാനവും ചെലവും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. വ്യാജമോ തെറ്റായതോ ആയ പാൻ നമ്പർ നൽകിയാൽ ആദായനികുതി നിയമപ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാം.

പാൻ കാർഡ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ നിങ്ങളുടെ ഇടപാട് നിരസിച്ചേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ അനലിറ്റിക്സും ഉപയോഗിച്ചാണ് ആദായനികുതി വകുപ്പ് വിവരങ്ങൾ പരിശോധിക്കുന്നത്. ആദായനികുതി വകുപ്പിന്റെ നിർദേശ പ്രകാരം പാൻ കാർഡ് ഉപയോ​ഗിച്ച് ചെയ്യാൻ കഴിയുന്ന അഞ്ച് പ്രധാന ഇടപാടുകൾ താഴെ പറയുന്നവയാണ്.

ALSO READ :ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണേ; കേൾവിശക്തി എന്നെന്നേക്കുമായി നഷ്ടമാവാം

1. ഭൂമിയോ ,വീടോ ,ഫ്ലാറ്റോ വാങ്ങുമ്പോഴും വിൽക്കുമ്പോഴും പാൻ കാർഡ് നിർബന്ധമാണ്. ഇത്തരം ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങൾ നേരിട്ട് ആദായനികുതി വകുപ്പിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നു

2. രണ്ട് ലക്ഷത്തിലധികം മൂല്യം വരുന്ന ജ്വല്ലറി, വിലകൂടിയ ഇലക്ട്രോണിക്സ്, ആഡംബര വസ്തുക്കൾ എന്നിവ ഒരുതവണ വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകാവുന്നതാണ്

3.സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ പാൻ കാർഡ് നിർബന്ധമാണ്

4. കാറോ ഇരുചക്രവാഹനങ്ങളോ വാങ്ങുന്നവരുടെ വിവരങ്ങളും പാൻ കാർഡ് സഹിതമാണ് ആദായനികുതി വകുപ്പിലേക്ക് എത്തുന്നത്

5. ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, ബോണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങൾക്കും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിന് പാൻ കാർഡും KYC നിർബന്ധമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News