ബെന്‍ സ്റ്റോക്‌സിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളുടെ പിന്‍ബലത്തില്‍ റണ്‍മലയുയര്‍ത്തി ഇംഗ്ലണ്ട്. 669 റണ്‍സാണ് ഇംഗ്ലീഷ് പട എടുത്തത്. 311 റണ്‍സിന്റെ ലീഡാണുള്ളത്. അതേസമയം, സ്‌കോര്‍ ബോര്‍ഡ് ഓപണ്‍ ചെയ്യുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് രണ്ട് പേരെ നഷ്ടമായി.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 198 ബോളില്‍ 141 റണ്‍സാണെടുത്തത്. വാലറ്റക്കാരന്‍ ബ്രൈഡന്‍ കാഴ്‌സ് 54 ബോളില്‍ 47 റണ്‍സെടുത്ത് ഞെട്ടിച്ചു. ലയാം ഡോസണ്‍ 26 റണ്‍സുമെടുത്തു. കഴിഞ്ഞ ദിവസം ജോ റൂട്ട് 150 റണ്‍സ് നേടിയിരുന്നു.
Read Also: പത്ത് വര്‍ഷത്തിനിടെ ഇന്ത്യൻ ടീമിന് ഇതാദ്യം; വിദേശ ടെസ്റ്റ് പര്യടനത്തിനിടെ വിചിത്ര റെക്കോര്‍ഡ്
ഇന്ത്യന്‍ ബോളിങ് നിരയില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാള്‍m സായ് സുദര്‍ശന്‍ എന്നിവരാണ് സംപൂജ്യരായി മടങ്ങിയത്. ആ സമയത്ത് ടീമിന് റണ്‍ ഓപണ്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ക്രിസ് വോക്‌സിനാണ് രണ്ട് വിക്കറ്റും. കെ എല്‍ രാഹുല്‍, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവരാണ് ക്രീസിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

