
സാങ്കേതികവിദ്യയുടെ മികവ് ഏറ്റവും കൂടുതൽ കാണുന്നത് സ്മാർട്ട് ഫോണുകളിലായിരിക്കും. ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയാത്തവരായി ആരും തന്നെ കാണില്ല. നിറയെ ഫീച്ചറുകളുള്ള സ്മാർട്ടുഫോണുകളിലെ പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് എയർപ്ലെയ്ൻ മോഡ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ്. കൂടുതൽ പേരും എയർപ്ലെയ്ൻ മോഡ് ഓണാക്കുന്നത് മറ്റ് കോളുകൾ വരാതിരിക്കാനോ അല്ലെങ്കിൽ വിമാന യാത്രയിലോ ആയിരിക്കുന്ന സമയങ്ങളിലായിരിക്കും. എന്നാൽ ഫോണുകളിൽ എയർപ്ലെയ്ൻ മോഡ് ഓണാക്കുന്നതിന്റെ മറ്റ് ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചാലോ.
also read:വൈഫൈ സ്പീഡ് കൂട്ടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ
1. ഫോൺ എളുപ്പത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നു
കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഫോൺ ചാർജ് ചെയ്യണമെങ്കിൽ എയർപ്ലെയിൻ മോഡ് ഓണാക്കിയതിനുശേഷം ചെയ്താൽ മതിയാകും. ഈ മോഡിൽ, നെറ്റ്‌വർക്ക്, ഡാറ്റ, മറ്റ് വയർലെസ് പ്രവർത്തനങ്ങൾ എന്നിവ ഓഫായ അവസ്ഥയിലാണ്. ഇത് ബാറ്ററിയിൽ കുറഞ്ഞ ആയാസം ചെലുത്തുന്നു. ഇത് സാധാരണ സാഹചര്യങ്ങളെ അപേക്ഷിച്ച് ഫോണിന്റെ ചാർജിംഗ് വേഗത 20 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് വിവരം.
2. കുട്ടികൾക്ക് ഫോൺ കൊടുക്കുന്നതിന് മുൻപേ ചെയ്യണം
പലപ്പോഴും കുട്ടികൾ ഫോണുകൾക്കായി വാശി പിടിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ അബദ്ധത്തിൽ ആരെയെങ്കിലും വിളിക്കുകയോ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുകയോ ഫോണിന്റെ ക്രമീകരണങ്ങൾ മാറ്റുകയോ ചെയ്യുമെന്ന ഭയം പലർക്കുമുണ്ട്. ഫോൺ നൽകുന്നതിനുമുമ്പ് എയർപ്ലെയ്ൻ മോഡ് ഓണാക്കിയാൽ, മൊബൈൽ നെറ്റ്‌വർക്കും ഇന്റർനെറ്റും ഷട്ട് ഡൗൺ ആകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

