
വണ്ടി ഓടിക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഉയരം അൽപ്പം കുറഞ്ഞവർക്ക് എല്ലാ തരത്തിലുമുള്ള മോട്ടോർസൈക്കിളുകളും ഓടിക്കാൻ കഴിയണമെന്നില്ല. അവർക്ക് പറ്റിയത് തെരഞ്ഞെടുക്കുക എന്നത് അൽപം പാടാണ്. ഒരു റെട്രോ-സ്റ്റൈൽ ബൈക്കോ അല്ലെങ്കിൽ ശക്തമായ ഒരു ക്രൂയിസറോ വാങ്ങാൻ ആഗ്രഹിക്കുമ്പോൾ സീറ്റ് ഉയരം ഒരു വലിയ ഘടകമായി മാറുന്നു. 5.3 മുതൽ 5.6 അടി വരെ ഉയരമുള്ളവർക്ക് ട്രാഫിക്കിൽ വലിയ ബൈക്കുകൾ കൈകാര്യം ചെയ്യാനോ കാലുകൾ നിലത്ത് സുഖകരമായി ഉറപ്പിക്കാനോ പ്രയാസം നേരിട്ടേക്കാം.
ഈ പ്രശ്നത്തിന് പരിഹാരമായി ഇന്ത്യയിൽ നിലവിൽ മൂന്ന് മികച്ച ഓപ്ഷനുകളാണുള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം
1. ബജാജ് അവഞ്ചർ
ഉയരം കുറഞ്ഞവർക്ക് ഏറ്റവും അനുയോജ്യമായതും ബജറ്റിന് ഇണങ്ങുന്നതുമായ ഒരു ഓപ്ഷനാണ് ഇത്. വെറും 737 mm മാത്രമാണ് ഈ ബൈക്കിന്റെ സീറ്റ് ഉയരം. ഈ വിഭാഗത്തിലെ ബൈക്കുകളിൽ ഏറ്റവും താഴ്ന്ന സീറ്റാണിത്, അതിനാൽ 5 അടി ഉയരമുള്ളവർക്ക് പോലും കാലുകൾ നിലത്ത് ഉറപ്പിച്ചു വെക്കാൻ സാധിക്കും. 220 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിൻ ആണ് ഇതിനുള്ളത്.
ഇത് 19 PS പവറും 17.55 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 163 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. മുന്നിലേക്ക് നീട്ടി വെച്ചിരിക്കുന്ന ഫുട്പെഗുകൾ നഗരങ്ങളിലെ തിരക്കിലും മികച്ച യാത്രാസുഖം നൽകുന്നു. ഈ ബൈക്കിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1,28,89 രൂപയാണെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു. ഈ ബൈക്കിന്റെ എക്സ്-ഷോറൂം വില 1,28,89 രൂപയാണ്.
2. ജാവ 42 ബോബർ
ഇന്ത്യയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ചതും സ്റ്റൈലിഷുമായ ക്രൂയിസർ മോട്ടോർസൈക്കിളുകളിൽ ഒന്നാ ഇത്. 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ. ഇത് ഏകദേശം 29.5 മുതൽ 30.6 വരെ ബിഎച്ച്പി (BHP) കരുത്തും 32.74 എൻഎം (Nm) ടോർക്കും നൽകുന്നു. ഏകദേശം 30 മുതൽ 30.56 വരെ കിലോമീറ്റർ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവൽ ചാനൽ എബിഎസ് (ABS), അഡ്ജസ്റ്റബിൾ സീറ്റ്, ഡിജിറ്റൽ കൺസോൾ, എൽഇഡി ലൈറ്റിംഗ് എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ
ALSO READ: കാർ വാങ്ങാൻ പദ്ധതി ഉണ്ടോ? മാരുതി കാറുകൾക്ക് അടുത്തമാസം വില വീണ്ടും വർധിക്കും
3. റോയൽ എൻഫീൽഡ് മെറ്റിയർ 350
ഏകദേശം 20.2 bhp കരുത്തും 27 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 349 സിസി, എയർ-ഓയിൽ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് മീറ്റിയോർ 350 ന് കരുത്ത് നൽകുന്നത്. ദീർഘദൂര യാത്ര ചെയ്യുന്ന റൈഡർമാർക്കും ഇതൊരു മികച്ച ഓപ്‍ഷനായി കണക്കാക്കപ്പെടുന്നു. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ സിസ്റ്റം, എൽഇഡി ലൈറ്റിംഗ്, സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് എന്നിവ മെറ്റിയർ 350-ൽ ഉൾപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

