കാർ വാങ്ങാൻ പദ്ധതി ഉണ്ടോ? മാരുതി കാറുകൾക്ക് അടുത്തമാസം വില വീണ്ടും വർധിക്കും

Maruti Suzuki

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വീണ്ടും വില വർധിക്കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രമുഖ കാറുകളുടെ വില അടുത്ത മാസം മുതൽ 30,000 രൂപ വരെ വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.നേരത്തെ ജൂണിലും മാരുതി വാഹനങ്ങളുടെ വില കൂട്ടിയിരുന്നു.

Also Read: കാറിന്റെ ഡിസ്പ്ലേയിലെ ലൈറ്റുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? അവ നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്; അപകടമാണ്

വാഹന നിർമാണ സാമഗ്രികളുടെ വിലയിൽ ഉണ്ടായ വർധനവാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതാണെന്നാണ് കമ്പനിയുടെ അറിയിപ്പ്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.ആക്രമണങ്ങൾ രൂക്ഷമായതോടെ കപ്പൽ ഗതാഗതത്തെ ബാധിക്കുകയും അതുവഴി നിർമ്മാണ വസ്തുക്കളുടെ ഇറക്കുമതി കൂടുതൽ പ്രയാസകരമായതുമാണ് നിലവിലെ നീക്കത്തിലേക്ക് നയിച്ചത്. ജൂണിലെ വിലവർദ്ധനവ് കൂടി പരിഗണിക്കുമ്പോൾ പല മോഡലുകൾക്കും വില അര ലക്ഷത്തിലേറെ വർധിക്കും. എന്നാൽ ചെറുകിട കാറുകളുടെ വില്പനയിൽ മുന്നിട്ട് നിൽക്കുന്ന മരുതിക്ക് പുതിയ നീക്കം വലിയ തിരിച്ചടി സൃഷ്ടിച്ചേക്കാം.

Planning to buy a car? Prices of Maruti cars will increase again next month
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News