
ഗ്രാമി പുരസ്‌കാര ചടങ്ങില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാങ്ക സെന്‍സോറി. ഇരുവരേയും ഗ്രാമി അവാര്‍ഡ് നിശയ്ക്ക് ക്ഷണിച്ചിരുന്നില്ല. അതിനാല്‍ ഉടനെ സെക്യൂരിറ്റിയുടെ സഹായത്തോടെ പുറത്തേക്ക് വിട്ടു. കറുത്ത വസ്ത്രം ധരിച്ച് കാന്യേ എത്തിയപ്പോള്‍ ആര്‍ക്കിടെക്ട് ആയ ഭാര്യ ബയാങ്ക കറുത്ത കോട്ടാണ് ധരിച്ചിരുന്നത്.
റെഡ് കാര്‍പെറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ സമയം അവർ കറുത്ത കോട്ട് മാറ്റി. പൂര്‍ണമായും സുതാര്യമായ വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം ധരിച്ചിട്ടുമുണ്ടായിരുന്നില്ല. ഫലത്തിൽ നഗ്നതാ പ്രദർശനമാണ് 30കാരി ബയാങ്ക നടത്തിയത്. ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു.
Read Also: കുടിയേറ്റക്കാരെ ഓര്‍ത്ത് കരയാന്‍ സമയമുണ്ടായിരുന്നു’; സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ്
തങ്ങള്‍ കണ്ട ഏറ്റവും മോശം കാഴ്ചയാണിതെന്നാണ് പലരും രൂക്ഷമായി പ്രതികരിച്ചത്. ഇത് ക്രിമിനല്‍ നടപടിയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ സ്ഥലത്തുള്ളപ്പോള്‍ ഇങ്ങനെ ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് ചിലര്‍ ചോദിക്കുന്നു. ജനശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യുമെന്നാണ് ചിലരുടെ പ്രതികരണം ഉണ്ടായത്. എന്നാല്‍, ഇത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

